എ.എം.യു.പി.സ്കൂൾ കടലുണ്ടിനഗരം/അക്ഷരവൃക്ഷം/കൂട്ടുമുറിഞ്ഞ കളിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖമാർ

കൊറോണരോഗം കാരണം അവധി കിട്ടിയപ്പോൾ ആദ്യം സന്തോഷമാണ് തോന്നിയത്..ഇനി കളിതന്നെ... ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് വാർത്ത കേട്ടത് ലോക്ക് ഡൗൺ ആണെന്ന്... കുട്ടുകാരെ ആരെയും പിന്നെ കളിക്കാൻ കിട്ടിയില്ല. പടർന്നു പിടിക്കുന്ന രോഗമാണ്... പുറത്തിറങ്ങേണ്ട.. ഉമ്മയുടെ ഓർഡർ... ഒറ്റയ്ക്ക് എന്ത്‌ കളിക്കാൻ.. സങ്കടം കണ്ട ഉമ്മ കളിക്കാൻ കൂട്ടുവന്നു. മുറ്റത്തു വീണുകിടന്ന മഞ്ചാടി പെറുക്കി ഉമ്മ ഒരു പുതിയ കളി പഠിപ്പിച്ചു.. പണ്ട് ഉമ്മ കളിച്ചതാ... പക്ഷെ എനിക്ക് അതൊരു പുതിയ കളിയായി. നല്ല രസം... ഒഴിവു സമയം ഉമ്മ വേറെയും കുറെ നാടൻ കളികൾ പഠിപ്പിച്ചു തന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ ഇപ്പോൾ എന്തൊക്കെയാണ്... വല്ലപ്പോഴും മൊബൈൽ കയ്യിൽ കിട്ടിയാൽ ചങ്ങായിമാരോട് ഞാൻ ഈ കളികളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു...

കൂട്ടുകാരെയും ടീച്ചറിനെയും കാണാൻ ഇനിയെത്ര നാൾ കാത്തിരിക്കണം അവർ ഇപ്പോൾ അമ്മമാരെ സഹായിക്കാൻ തുടങ്ങിയെന്നു പറഞ്ഞു പേടിപ്പെടുത്തുന്ന മൗനമാണ് നിരത്തിന്.. ഇരുട്ടുംമുമ്പ് കുടണയുന്നവർ... ഈ രോഗമൊന്ന് പോയിക്കിട്ടിയിരുന്നെങ്കിൽ...

സയ്യിദ് അബ്ദുള്ള തമീം
3 A എ.എം.യു.പി.സ്കൂൾ കടലുണ്ടിനഗരം
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ