എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/അക്ഷരവൃക്ഷം/ പരിസരം ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
*പരിസരം ശുചിത്വം രോഗപ്രതിരോധം*

നമ്മുടെ ചുറ്റുപാടും പരിസരവും വൃത്തിയോടെ കൊണ്ട് നടക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. അതിലൂടെ നമ്മിലേക്ക്‌ വരുന്ന രോഗത്തെ തടയുക എന്നത് നമ്മുടെ ആവശ്യവുമാണ്. അത് കാത്തുസൂക്ഷിച്ചു ജീവിക്കൽ നമുക്ക് അനിവാര്യമാണ്. നമുക്കറിയാം നമ്മുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്. ഒരു രോഗമല്ലെങ്കിൽ മറ്റൊരു രോഗം നമ്മുടെ ചുറ്റുമിരുന്ന് കളിക്കുകയാണ്. അതിന്റെ പ്രധാന കാരണക്കാർ നാം ഓരോരുത്തരുമാണ്. അതു കൊണ്ട് തന്നെ നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക. അതിലൂടെ നമുക്ക് ഒരു പൂർണ ആരോഗ്യവാനായ മനുഷ്യനാവുകയും ചെയ്യാം.

പരിസരം ശുചിത്വത്തോടെ കൊണ്ടുനടക്കുക എന്നത് പ്രയാസമേറിയ കാര്യമല്ല. നാം ഒന്ന് ശരിയായ രീതിയിൽ കണ്ണ് തുറന്നാൽ തന്നെ ശുചിത്വത്തെ നമുക്ക് കൈമുതലാക്കാം. എങ്ങനെയെന്നല്ലേ, പറയാം, ചിരട്ടയിൽ വെള്ളം കെട്ടിനിൽക്കൽ, അഴുക്കുവെള്ളം കെട്ടിനിൽകുക, ചപ്പുചവറുകൾ കുന്നുകൂടി നിൽക്കുക, ഇവയെല്ലാം അവയിൽ പെട്ടതാണ്. ചിരട്ടയിലെ വെള്ളം തട്ടിക്കളയുക, അഴുക്കുവെള്ളം മരങ്ങളിലേക്കും ചെടികളിലേക്കും എത്തിക്കുക. ഇതിലൂടെ കൊതുക് വഴി വരുന്ന പല രോഗാണുക്കളെയും നമുക്ക് തടയാം. ചപ്പുചവറുകളിലൂടെ എലികൾ പകരാനുള്ള സാധ്യത കൂടുതലാണ്. അത് ശുചിത്വത്തോടെ സൂക്ഷിക്കുക .അതു പോലെ തന്നെ കൊത്തിയിട്ട പഴങ്ങളും മറ്റും തിന്നാതിരിക്കുക, എന്ത് സാധങ്ങൾ കഴിക്കുകയായെണങ്കി ലും നല്ലതാണെന്ന് ഉറപ്പ് വരുത്തുകയും കൈ നല്ലവണ്ണം സോപ്പ് ഉപയോഗിച്ചു കഴുകുകയും ചെയ്യുക, ഇങ്ങനെ യൊക്കെ ശുചി ത്വത്തെ നമ്മുടെ ജീവിതത്തിൽ ഒരു ശീ ലമാക്കി എടുക്കാം, വീടും പരിസരവും സദാസമയവും ശുചിത്വ ത്തിലായിരിക്കണം, തിന്നുമ്പോഴും കുടിക്കുമ്പോഴും നല്ലപോലെ കഴുകുക, നഖങ്ങൾ വെട്ടി വൃത്തി യാക്കുക, കുളിച്ചു വൃത്തി യായി നല്ലവസ്ത്രങ്ങൾ ധരിക്കുക, ശരീരത്തെ വൃത്തി യായിസൂക്ഷിക്കുക, വീടിന്റെ ഉള്ളും പുറവും വൃത്തി യാക്കുക, നല്ലഭക്ഷണ പദാർത്ഥങ്ങൾ വൃത്തിയോടെ കഴിക്കുക, ഇങ്ങെനെ യൊക്കെ ശുചിത്വം പാലിച്ചാൽ ഒരു രോഗാണുക്കളും നമ്മുടെ ശരീരത്തിലും നമ്മുടെ ചുറ്റുവട്ടത്തും ഉണ്ടാവുകയില്ല, ഓരോ രോഗാണുക്കളും ഓടിപ്പോകും, ശുചിത്വം പാലിക്കാത്തതാണ് മിക്ക പകർച്ച വ്യാധികളും നമ്മുടെ ശരീരത്തിൽ വേഗത്തിൽ കയറുന്നത്, അത് പ്രധിരോധ ശേഷി ഇല്ലാതാക്കുന്നു. പിന്നീട് മരണങ്ങൾ വരെ സംഭവിക്കുന്നു .രോഗം വന്നതിന് ശേഷം രോഗത്തെ തടയുന്നതിനേക്കാൾ നല്ലത് നാമൊന്ന് കണ്ണ് തുറന്നാൽ രോഗം വരുന്നതിനു മുമ്പ് രോഗത്തെ തടയാവുന്നതാണ്, എന്നാൽ നാം ദു:ഖിക്കേ ണ്ടി വരില്ല .നാം ആർക്കെങ്കിലും വേണ്ടി അല്ല ജീവിക്കുന്നത്, നമുക്കുവേണ്ടി യാണ്‌ അ ത്കൊണ്ട് ശുചിത്വത്തോ ടെ പ്രതിരോധ ശേഷി യോട് കൂടി നമുക്ക് വേണ്ടി തന്നെ ജീവിക്കണം.


അബ്ദുൽ ഖാദർ
4 A എ എം യു പി എസ് വലിയോറ ഈസ്റ്റ്‌,മലപ്പുറം , വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം