എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/യാത്രവിവരണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഞാനറിഞ്ഞ മൈസൂർ - ഹന്നാഫെബിൻ (VII-B)
ഒരിക്കൽ ഞാനും എൻ്റെ കുടുംബവും കു ടുംബ സുഹൃത്തുക്കളും കൂടി മൈസൂരിൽ പോയ ഒരു യാത്ര അനുഭവമാണ് ഞാൻ ഇ വിടെ വിവരിക്കുന്നത്. ആ യാത്ര എനിക്കു വല്ലാത്ത സന്തോഷം തന്ന അനുഭവമായി ഇന്നും മനസ്സിലുണ്ട്. ഒത്തിരി സന്തോഷത്തോ ടെ അതിലേറെ അവിടെ എന്തൊക്കെയാവും കാണാനുള്ളതെന്നറിയാനുള്ള ആകാംശയോ ടെ ഞങ്ങൾ പുറപ്പെട്ടു. പ്രകൃതി മനോഹാരിത കൊണ്ട് ഏതൊരു മനുഷ്യൻറെയും മനസ്സ് കീ ഴടക്കുന്ന വയനാട്ടിലൂടെയാണ് ഞങ്ങൾ പോ യത്. ചുരം കയറുന്നതിന് മുമ്പ് തന്നെ ഞങ്ങ ളെ വരവേൽക്കാനെന്ന പോലെ റോഡിനിരു വശത്തായും കുരങ്ങന്മാർ അവരുടെ കുടുംബ സമേതം ഞങ്ങളേ നോക്കിയിരിക്കുന്നുണ്ടായി രുന്നു. ഞങ്ങൾ അവർക്കായി കരുതിയ ബി സ്ക്കറ്റ്, പോപ്പ്കോൺസും എല്ലാം ഇട്ടുകൊ ടുത്തു കൊണ്ട് യാത്ര തുടർന്നു. വളഞ്ഞ് തി രിഞ്ഞ് ചുരം കയറികൊണ്ടിരിക്കുമ്പോൾ മന സ്സിൽ വല്ലാത്തൊരു അനുഭൂതി തോന്നി കയ റി കയറി ഒമ്പതാം വളവിലെത്തിയപ്പോൾ വ ണ്ടി അരികിലാക്കി ഞങ്ങൾ ഇറങ്ങി.
നല്ല തണുത്ത കാറ്റടിക്കുമ്പോൾ ഞങ്ങൾ കയ്യിൽ കരുതിയ ഫ്ളാസ്ക്കിൽ നിന്നും ചൂടു ചായ ഒഴിച്ചു കൊണ്ട് താഴോട്ട് നോക്കുമ്പോൾ എന്തു ഭംഗിയാണെന്നോ.... വാഹനങ്ങളിങ്ങനെ വളഞ്ഞ് തിരിഞ്ഞ് കയറി വരുന്നത് കാണാൻ കഴിഞ്ഞപ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നി. യാത്ര തുടർന്നു. ഉച്ചയോടെ മൈസൂ രിലെത്തി. ചരിത്ര പ്രധാനമുള്ള ടിപ്പു സുൽ ത്താന്റെ ബംഗ്ലാവിൽ ആദ്യം എത്തി മുറ്റം നിറ യെ പൂന്തോട്ടവും ഭിത്തി നിറയെ ലൈറ്റുകളും ചിടിപ്പിച്ച് പല ഇടങ്ങളിലായി വേറിട്ട് കിടന്ന വലിയ കെട്ടിടങ്ങൾ കണ്ടു. ബംഗ്ലാവിന്ന് പുറത്ത് നിന്ന് ഞങ്ങൾ ഒത്തിരി ഫോട്ടോസ് എടുത്തു. നമുക്ക് പഠിക്കാനാവശ്യമായ കുറെ കാര്യങ്ങൾ ബംഗ്ലാവിനുള്ളിലുണ്ട്. ഒരു പാട് വിദേശികളും പലയിടങ്ങളിൽ നിന്ന് വന്ന സ് കൂൾ വിദ്യാർത്ഥികളേയും കൊണ്ട് നിറഞ്ഞി രിക്കുകയാണ്. ടിപ്പു സുൽത്താൻ്റെ ഇരിപ്പിടം അവരുടെ ചർച്ചകൾക്കെത്തുന്ന ഒരു മ്യൂസി യം തന്നെ. മൈസൂരിൻ്റെ മറ്റൊരു പ്രധാന വി നോദ സഞ്ചാര കേന്ദ്രമായ മൃഗശാലയിൽ പോയി ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത പലത രം പക്ഷികളും മൃഗങ്ങളും നിറഞ്ഞു നിൽക്കു ന്നവിടെ പിന്നീട് ഞങ്ങൾ സ്നേക്ക് പാർക്കി ലെത്തി അവിടെയാണെങ്കിൽ ഇന്ത്യയിലുള്ള ഏകദേശം എല്ലാതരം പാമ്പുകളും അവിടെ യുണ്ട്. കണ്ടപ്പോൾ അൽപ്പം പേടി തോന്നി യെങ്കിലും അവരുടെ ഭക്ഷണം, സ്വഭാവം, വി ഷമുള്ളവ, ഇല്ലാത്തവ എല്ലാത്തിനെയും കൂ റിച്ച് അറിയാൻ സാധിച്ചു. പിന്നീട് ഞങ്ങൾ പോയത് പൂക്കളുടെയും വർണ്ണങ്ങളുടെയും ലോകമായ വൃന്ദാവനത്തിലേക്കാണ്. പൂക്കളെ ഇഷ്ടപെടാത്തവരായി ആരുമുണ്ടാവില്ല. അങ്ങ നെ കളിച്ചും ചിരിച്ചും കഥകൾ പറഞ്ഞും കാ ഴ്ച്ചകൾ കണ്ടും ഒരു പകൽ പോയതറിഞ്ഞില്ല. സന്ധ്യയോടെ ഞങ്ങൾ മനസ്സില്ലാ മനസ്സോടെ മൈസൂറിനോട് യാത്ര ചോദിച്ചു നാട്ടിലേക്കു തിരുച്ചു. രാത്രി വൈകി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് വണ്ടിയിൽ കയറി. യാത്ര തു ടങ്ങിയ ആവേശമൊന്നും പിന്നീട് കണ്ടില്ല. നി ശബ്ദമായ വാഹന യാത്രയിൽ ഉൾകാടുകൾ കടന്ന് കോടയിറങ്ങിയ വയനാട് ചുരത്തിലെ ട്രാഫിക് ബ്ലോക്ക് കണ്ടിരിക്കുന്നതിനിടെ ഉറ ക്കത്തിലേക്ക് വീണ ഞാൻ പിന്നെ നോക്കു മ്പോൾ എൻ്റെ വീടിൻ്റെ മുറ്റത്ത് വണ്ടി നിൽ ക്കുന്നതാണ് കണ്ടത്.
നിലമ്പൂരിലേക്കൊരു യാത്ര-ആദിത്യ സി.എം
കേരള വനംവകുപ്പിൻ്റെ കീഴിൽ നടന്ന പഠനക്യാമ്പിന് ജനുവരി 17 ചൊവ്വാഴ ച്ച ഞങ്ങളുടെ സ്‌കൂളിൽ നിന്ന് പുറപ്പെട്ടു. ആകെ നാല്‌പതു പേരാണ് ക്യാ ബിൽ പങ്കെടുത്തത്. രാവിലെ 7.30 ന് വാഹനം പറപ്പെട്ടു. വാഹനത്തിൽ പാട്ടു പാടിയും നൃത്തം ചവിട്ടിയും ഞങ്ങൾ സമയം ചിലവഴിച്ചു. 8.30 ന് ചായ കുടി ക്കാൻ ഒരു സ്ഥലത്തിറങ്ങി. കുരങ്ങിൻ്റെ ശല്യം കൂടുതലായിരുന്നു അവിടെ. വാഹനത്തിൽ തിരിച്ചു കയറി പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് ഞങ്ങൾ യാ * തുടർന്ന് നിലമ്പൂരിലെത്തി മുളകളാൽ മനോഹരിതമായിരുന്നു ആ പ്ര ദേശം. ആ പ്രദേശത്തിൻ്റെ മറ്റൊരു സവിശേഷ തയാണ് തേക്ക്. ഞങ്ങൾ ആദ്യം എത്തിയത് കനോലി പ്ലോട്ടിലാണ്. അധ്യാപകരുടെ നിർദ്ദേ ശപ്രകാരം ഞങ്ങൾ വരിവരിയായി പുറത്തേക്കി റങ്ങി. അപരിചിതമായ സ്ഥലവും ആളുക ളേയും കണ്ടപ്പോൾ ഒരു പേടി തോന്നി. അവി ടെ ഒരു ബെഞ്ചിൽ എല്ലാവരും ചേർന്നിരുന്നു. പ്രകൃതിയിൽ മനുഷ്യർ ചെയ്യുന്ന ക്രൂരതകളെ കുറിച്ചും അതിന്റെ ഫലങ്ങളെ കുറിച്ചും പറ ഞ്ഞു തന്നു. കേരള ഫോറസ്സ് ഡിപ്പാർട്ട്‌മെന്റി ന്റെ വക ഒരു പുസ്‌തകവും പേനയും അവിടെ ലഭിച്ചു. കാടിനെ കുറിച്ചും വിവരിച്ചു തന്നു. പി ന്നീട് നിലമ്പൂർ തൂക്കു പാലത്തിലൂടെ നടന്നു. ഇതു രസകരമായ ഒരനുഭവമായിരുന്നു. പാല ത്തിൻ്റെ അടിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ഓളം മനസ്സിനൊരു കുളിർമ നൽകി തൂക്കു പാലം കടന്ന് കാട്ടിലൂടെ നടന്ന് തേക്കു തോട്ട ത്തിലെത്തി. അവിടെ ഞങ്ങൾ ഇരുന്നു. അധ്യാ പകൻ അവിടെയുള്ള തേക്കു തോട്ടത്തെ കുറി ച്ച് പറഞ്ഞു തന്നു. 117 തേക്കുകളുണ്ടായിരുന്നെ ന്നും അതു പിന്നീട് 115 ആയി എന്നു പറഞ്ഞു. മനുഷ്യ നിർമിതമായ ലോകത്തിലെ ഏറ്റവും വലിയ തേക്കും തോട്ടം. 1500 ഏക്കർ ഉണ്ടായി മുന്നത് രണ്ടാ ലോക മഹായുദ്ധത്തിലൂടെ 5.4 ആയി മാറി എന്നും തേക്കിൻ്റെ പ്രത്യേകതയും അ തിന്റെ വളർച്ചയെ പറ്റിയും പറഞ്ഞു തന്നു. പിന്നെ ഞങ്ങൾ ഏറ്റവും വലിയ തേക്കു കണ്ടു. അതിനെ പോയി പിടിച്ചപ്പോൾ മുഴുവനാകാൻ നാലു പേർ വേ ണ്ടി വന്നു. പിന്നിടൊരു ചായ കുടിച്ചതിനു ശേഷം തേക്കുകളോട് വിട പറഞ്ഞ് അവിടെ നിന്നുമിറങ്ങി ബസ്സിൽ കയറി പിന്നീട് പോയത് തേക്കു മ്യൂസിയ ത്തിലേക്കാണ് പോകുന്ന വഴി സർക്കസ്സ് കൂടാരവും കണ്ടു. പിന്നീടൊരു 11.30 ആയിക്കാണും ഞങ്ങൾ മ്യൂസിയത്തിലെത്തിയപ്പോൾ മ്യൂസിയത്തിൽ തിര ക്കായതു കൊണ്ട് പാർക്കിലേക്കു പോയി. പല നിറ ത്തിലുള്ള പൂക്കളും വ്യത്യസ്ഥ ആകൃതിയിൽ ഉണ്ടാ ക്കി വെച്ച് പുല്ലുകളും കണ്ടു. പിന്നെ പാറകെട്ടുകൾ ക്കിടയിൽ നിന്ന് വന്ന വെള്ളത്തിൽ എല്ലാവരും കാലും മുഖവും കഴുകി. അപ്പോൾ പ്രകൃതിയുടെ തണുപ്പനുഭവപ്പെട്ടു. പിന്നെ വെള്ളച്ചാട്ടത്തിലായിരു ന്നു കളി. ഹോ.. നേരം പോയതറിഞ്ഞില്ല ഞങ്ങളോ ട് മ്യൂസിയത്തിൽ കയറാനുള്ള സമയമായെന്ന് പ റഞ്ഞു. ഞങ്ങൾ വേഗം അവിടേക്ക് ചെന്നു. തേക്കി നെ കുറിച്ച് പല കാര്യങ്ങളും മനസ്സിലാക്കി. തേക്കിൽ ജീവിക്കുന്ന കൊച്ചു മൃഗങ്ങളേയും കൊണൊളി എ ന്ന ഗവർണറെയും ചാത്തും മനോനെയും കൂടുതൽ പരിചയപ്പെട്ടു. തേക്കുകൊണ്ടുണ്ടാക്കിയ ടേബിളു കളും കസേരകളും വിളക്കുകളും ഊഞ്ഞാലുകളും വെളിച്ചം പ്രകാശിക്കുന്ന വിളക്കും കണ്ടു. പിന്നീട വിടെ നിന്ന് വേഗം ഇറങ്ങി. കാരണം ക്യാമ്പിനെത്താ നുള്ള സമയം വൈകിയിരുന്നു. ഞങ്ങൾ വേഗം ബ സ്സിൽ കയറി 1.00 മണിക്ക് അവിടെ എത്തി. കേരള ഫോറസ്സ് ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന ക്ലാസ്സിൽ കയറി. അവിടെ ഒരു അധ്യാപകൻ്റെ നേതൃത്വത്തിൽ ക്ലാസ്സ് നടന്നു. അദ്ദേഹം ഞങ്ങളോട് ചോദ്യം ചോദിച്ചു. ഒ ന്നാമത്തെ ചോദ്യം ഇതായിരുന്നു. പ്രകൃതിയുടെ ഏ റ്റവും വലിയ ശത്രു ആരാണ്.... ഞങ്ങൾ വേഗം ഉത്ത രം പറഞ്ഞു. മനുഷ്യർ അത് എത്ര വലിയ ശരിയാണ്. രണ്ടാമതൊരു ചോദ്യം പ്രകൃതി എന്നാൽ എന്ത്... എല്ലാവരും വ്യത്യസ്‌തമായ ഉത്തരം പറഞ്ഞു. മറ്റു വിദ്യാലയത്തിലെ കുട്ടികളോട് ചോദിച്ചപ്പോൾ ഒരു കുട്ടി പറഞ്ഞത് ഇങ്ങനെയാണ്. മനുഷ്യർക്ക് വെറു തെ തട്ടികളിക്കാനൊരു വസ്‌തു. അദ്ധേഹം ഞങ്ങൾ ക്ക് പ്രകൃതിയെ സ്നേഹിച്ച ജംപൂച്ചി എന്ന ഗുജറാ ത്ത് കാരനേയും പ്രകൃതിക്ക് വേണ്ടി മരണപ്പെട്ട 363 പേരെയും കുറിച്ച് പറഞ്ഞു തന്നു. പിന്നെ മര മനു ഷ്യൻ എന്നറിയപ്പെടുന്ന റിച്ചാർഡ് സെന്റെ ബേർബി ബേക്കറിനെ കുറിച്ച് പറഞ്ഞു. വിജ്ഞാനകമായ വി ളക്കു കെടുത്താതെ തന്നെ ആ ഗുരുവചനം ഞങ്ങൾ കേട്ടിരുന്നു. 2.ന് ഭക്ഷണം കഴിക്കാൻ പോയി. സ ദ്യയും കഴിച്ച് ഞങ്ങൾ അവിടുത്തെ വിശ്രമ ശാലയിൽ കിടന്നു. കുറച്ച് കഴിഞ്ഞ് അധ്യാപകൻ വിളിച്ചു. ഞ ങ്ങളുടെ വിദ്യാലയമാണ് ഇതുവരെയും മികച്ചത് എ ന്ന് പറഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു. പിന്നീട് ഞ ങ്ങൾ അവിടെ നിന്ന് തിരിച്ചു. സമയം 3.30 ന് ഞ ങ്ങൾ ആഢ്യാൻ പാറയിൽ എത്തിപ്പെട്ടു. വെള്ളച്ചാട്ട ത്തിന്റെ പ്രവാഹമായിരുന്നു. അവിടെ അത്രയും മ നേഹാരിത നിറഞ്ഞതായിരുന്നു. അവിടെയൊരു ന ല്ലൊരു സ്ഥലം നോക്കി ആൺകുട്ടികളും പെൺകുട്ടി കളും വ്യത്യസ്ഥ ഇടങ്ങളിൽ ഇറങ്ങി കുളിച്ചു. ആ ത ണുപ്പ് നേരിയ സുഖമാണ് അനുഭവപ്പെട്ടത്. കുറെ നേരം വെള്ളത്തിൽ കളിച്ചു. എന്നിട്ടവിടെ നിന്ന് നട ന്ന് പാറക്കെട്ടിൻ്റെ അടുത്തെത്തി. ഞങ്ങളുടെ ക്യാ ബിലെ മനോജ് മാഷും ഞങ്ങളുടെ അധ്യാപകനും ചേർന്ന് ഒരു ഫോട്ടോ എടുക്കുകയും മാഷ് കുറച്ച് കാര്യം പറഞ്ഞു തരികയും ചെയ്ത് പിന്നീടെല്ലാവ രോടും നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ പിരിഞ്ഞു.
യാത്ര തുടങ്ങിയ സമയം അഞ്ച് മണി ഒരു സിനി മയും കണ്ട് വിദ്യാലയത്തിൽ ബസ്സും വന്നെത്തി ര ക്ഷിതാക്കൾ എത്തിച്ചേർന്നിരുന്നു. അങ്ങിനെ ഞങ്ങൾ വീട്ടിലേക്കു മടങ്ങി. പ്രകൃതി നമ്മുടെ അമ്മയാണ്. ജീവനാണ് അതിൻ്റെ ശത്രുവും നാം തന്നെയാണ്. കാരണവും നാം തന്നെ. നല്ല മനുഷ്യരായി നമ്മുടെ കാലഘട്ടത്തിനു മുമ്പ് ജീവിച്ചു പോയ മുതിർന്നവർ നമ്മുടെ പ്രകൃതിയോട് വളരെ ഇണങ്ങിയും സ്നേ ഹിച്ചും ജീവിച്ചവരാണ്. അവർ ഈ തലമുറക്ക് തന്ന ത് പുതുജീവനും പുതുസ്വത്തായ പ്രകൃതിയുമാണ്. എന്നാൽ നമ്മൾ ഇനി വരുന്നൊരു തലമുറക്ക് കൊ ടുക്കുന്നത് ജീവനില്ലാത്ത ജീവച്ഛവമായ പ്രകൃതിയെ യാകുമോ... ഇതൊരു ചോദ്യം അല്ല. അടുത്ത തലമു റക്കുള്ള ജീവിതത്തിൻ്റെ വായുവാണ്. പ്രകൃതിയെ ഉ പദ്രവിക്കരുത്. ഉപേക്ഷിക്കരുത്. മാലിന്യങ്ങൾ നിറക്ക രുത്. ഈ പഠന ക്യാമ്പ് വിജ്ഞാനത്തിന്റെ ചവിട്ടു പ ടികളാണ് അതിന്റെയൊരു ഭാഗമാകാൻ സാധിച്ചു. അ തു വളരെ അധികം സന്തോഷകരമായി..