എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ /2025-26
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
മെഹന്തിഫെസ്റ്റും പ്രവർത്തിപരിചയ ക്ലബ്ബ് ഉദ്ഘാടനവും നടന്നു
പുതിയ അധ്യയന വർഷത്തിൽ ബലിപ്പെരുന്നാളിൻ്റെ മുന്നോടിയായി കുഞ്ഞു കൈകളിൽ മൊഞ്ചേറ്റി കൊണ്ട് മെഹന്തി ഫെസ്റ്റും പ്രവർത്തിപരിചയ ക്ലബ്ബ് ഉദ്ഘാടനവും നടന്നു. പരിപാടിയിൽ വ്യത്യസ്തതയുടെ മികവുകൾ വരച്ചു കാട്ടി വിദ്യാർത്ഥികൾ. ഹെഡ്മാസ്റ്റർ ശ്രീ മഹേഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ ജുബൈർ അധ്യക്ഷനായിരുന്നു. അഞ്ചാം തരത്തിൽ നിന്നും ദിൽവ ഫാത്തിമ-ഫാത്തിമത്തു റജ, ആറാം തരത്തിൽ നിന്നും ദിൽന ഫാത്തിമ ആയിശ, ഏഴാം തരത്തിൽ നിന്നും ഫാത്തിമ ബിർറ, മർജാന എന്നീ ജോഡികൾ ഒന്നാം സ്ഥാനവും. അഞ്ചാം തരത്തിൽ നിന്നും ഫാത്തിമ റുഷ്ദ, ദിൽന ഫാത്തിമ, ആറാം തരത്തിൽ നിന്നും അഹ്ല, ആയിശ ഹുദ, ഏഴാം തരത്തിൽ നിന്നും ശാബാഫാത്തിമ, ഫാത്തിമ സഫ്വ എന്നീ ജോഡികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി മെഹന്തി മത്സരത്തിൽ വിജയികളായി. പ്രവർത്തിപരിചയ ക്ലബ്ബ് കൺവീനവർ സിജി ടീച്ചർ സ്വാഗതവും സബീന ടീച്ചർ നന്ദിയും പറഞ്ഞു.