എ.എം.യു.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എന്റെ നഷ്ടങ്ങൾ
കൊറോണക്കാലത്തെ എന്റെ നഷ്ടങ്ങൾ
ഞാൻ അൻസിയ.ഒന്നാം ക്ലാസിൽ പഠിക്കുന്നു.എനിക്ക് ആദ്യം സ്ക്കൂളിലേക്ക് വരാൻ മടിയായിരുന്നു.അസംബ്ലിക്കിടയിൽ നിന്നു കൂടി ഞാൻ ഓടി പോന്നിട്ടുണ്ട്.എന്റെ ക്ലാസ് ടീച്ചറായ ദർശനടീച്ചറും അമ്മയെ പോലുള്ള സുബൈദടീച്ചറും ഉമ്മയുമൊക്കെയാണ് എന്നെ സ്കൂളിലേക്ക് വീണ്ടും കൊണ്ടു വന്നത്.പിന്നെ പിന്നെ സ്കൂളിലേക്കു പോവാൻ ഇഷ്ടമായി തുടങ്ങി.എനിക്ക് ഒരുപാട് കൂട്ടുകാരെ കിട്ടി.ഓണപരീക്ഷക്കും ക്രിസ്മസ് പരീക്ഷക്കുമൊക്കെ നല്ല മാർക്ക് കിട്ടി.ഇംഗ്ലീഷിലായിരുന്നു എനിക്ക് മാർക്ക് കുറവ്.അത് ഇനി വരുന്ന പരീക്ഷക്ക് നേടാമെന്ന് കരുതി.പക്ഷേ അപ്പോഴാണ് കൊറോണ വൈറസ് ലോകമാകെ പടർന്നു പിടിച്ചത്.സ്കൂളുകൾ എല്ലാം അടച്ചു.എല്ലാവരും വീടുകളിൽ തന്നെ ഇരിപ്പായി.അങ്ങനെ ഇംഗ്ലീഷ് പരീക്ഷക്ക് നല്ല മാർക്ക്മേടിക്കാമെന്ന പ്രതീക്ഷയും ഇല്ലാതായി.വാർഷികത്തിന് ഞാനും എന്റെ കൂട്ടകാരും ഒരു ഡാൻസ് പഠിച്ചിരുന്നു.അതും ആ കൊറോണ ഇല്ലാതാക്കി.എന്റെ ടീച്ചറെയും കൂട്ടുകാരെയും കാണാൻ പറ്റാതായി.അതും ആ കൊറോണ കാരണമാണ്.ശുചിത്വത്തെ കുറിച്ച് എന്റെ ടീച്ചറും ക്ലാസ് ലീഡർ ബർസയുമൊക്കെ പറഞ്ഞുതരുമായിരുന്നു.വൃത്തിയെ കുറിച്ച് “നന്നായി വളരാൻ ”എന്ന പാഠം കൂടി ഞങ്ങൾക്ക് പഠിക്കാനുണ്ടായിരുന്നു.അതുകൊണ്ട് കൊറോണയെ തടയാൻ വൃത്തിതന്നെയാണ് വേണ്ടത്.കൈകൾ ഇടയ്ക്കിടക്ക് സോപ്പിട്ട് കഴുകുക.പുറത്തുപോകുമ്പോൾ മാസ്ക്ക് ധരിക്കുക.അത്യാവശ്യ കാര്യങ്ങൾക്കുവേണ്ടി മാത്രം പുറത്തിറങ്ങുക. എന്നാൽ കൊറോണയെ നമ്മൾക്ക് തടയാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 21/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം