എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/അക്ഷരവൃക്ഷം/എന്റെ ഹോംക്വാറന്റൈൻ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഹോംക്വാറന്റൈൻ


എന്നത്തേയും പോലെ ഞാൻ ഇന്നും ഏഴ് മണിക്ക് തന്നെ യാണ് എണീറ്റത്. പതിവ് കൃത്യങ്ങൾക്ക് ശേഷം ഞാൻ ആദ്യം അടുക്കളയിലേക്കാണ് പോയത് എല്ലാവരും 'ലോക്ക് ഡൗൺ,'ആഘോഷിക്കുമ്പോഴും എന്റെ ഉമ്മ അടുക്കളയിൽ ജോലിത്തിരക്കിലായിരുന്നു. ഉമ്മയെ അടുക്കളയിൽ സഹായിച്ച ശേഷം ഞാൻ മുറ്റത്തേക്കിറങ്ങി ഞങ്ങളുടെ വീട്ടിലെ മാവിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു. പച്ച മാങ്ങയും പഴുത്ത മാങ്ങയും കൊണ്ട് മാവ് നിറഞ്ഞിരുന്നു. പഴുത്ത മാങ്ങയും കഴിച്ചു ഇരിക്കുമ്പോഴാണ് അയൽവാസിത്താത്ത ചക്കയുമായി വന്നത്. പഴുത്ത ചക്കയായിരുന്നു. ഞാനും അനിയത്തിയും ഉമ്മയും ഉപ്പയും കൂടെ ചക്ക തിന്നു. അ പ്പോൾ സമയം വൈകുന്നേരമായിരുന്നു. ബാർബർ ഷോപ്പ് അടച്ചതിനാൽ എന്റെ മുടി നന്നായി വളർന്നിരുന്നു. അപ്പോൾ എന്റെ ഉപ്പ തന്നെ ആ മഹാ കൃത്യം ഏറ്റെടുത്തു. എന്റെ മുടി വെട്ടി എന്റെ ഉപ്പയുടെ ഉള്ളിലുള്ള ആ മഹാ കഴിവിനെ ഞാൻ ഇന്ന് അറിഞ്ഞു. ശേഷം ഉമ്മ ഉണ്ടാക്കിയ വൈകുന്നേരത്തെ സ്പെഷ്യൽ പലഹാരവും കൂട്ടി ചായ കുടിച്ചു. ഹോം ക്വാറന്റൈൻ ഇന്ന് എന്നെ പലതും പഠിപ്പിച്ചു. എന്നത്തേയും പോലെ ഈ ദിവസവും കഴിഞ്ഞു.

          
ശുഭം.


മുഹമ്മദ്‌ ലിയാൻ
3 B എ.എം.എൽ.പി.എസ് .മറ്റത്തൂർ നോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ