എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പറപ്പൂർ വെസ്റ്റ് ന്യൂ എ എം എൽ പി സ്കൂൾ. പറപ്പൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളും അക്കാദമിക മികവും പുലർത്തുന്നഒരു വിദ്യാലയമാണ് പറപ്പൂർ വെസ്റ്റ് ന്യൂ എ എം എൽ പി സ്കൂൾ . 1924 ല്, സ്വാതന്തര്യലബ്ദിക്ക് ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബ്രിട്ടീഷ് രാജാക്കന്മാരെ സ്തുതിച്ചുകൊണ്ടുള്ള പ്രാർത്ഥനകൾ ഈ വിദ്യാലയത്തിൽ ചൊല്ലാറുണ്ടായിരുന്നത്രെ. ബ്രിട്ടീഷ് രാജവാഴ്ചയുടെ കാലമായതുകൊണ്ടാവാം എമ്പയര് ഡേ എന്നപേരില് ഒരു ദിവസം വിദ്യാലയത്തിന് അവധിനല്കിയിരുന്നു. ഈ  വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും ശ്രീ.ടി പി അഹമ്മദ് കുട്ടി ആയിരുന്നു .അദ്ദേഹത്തിന്റെ കാലശേഷം ശ്രീമതി കെ .ബീവിഉമ്മ  ശ്രീ ടി പി  അഹമ്മദ് കുട്ടി എന്നിവർ മാനേജർമാരായി .ശ്രീമതി ഫാത്തിമ എം ആണ് ഇപ്പോഴത്തെ മാനേജർ.ഈ വിദ്യാലയത്തിലെ ആദ്യകാല പ്രധാനാധ്യാപകൻ ശ്രീ ടി കെ അലവിക്കുട്ടി ,ശ്രീ ടി പി മുഹമ്മദ് ,ശ്രീമതി പി ആയിഷാ ബീവി , ശ്രീമതി മാലതി പി എന്നിവരായിരുന്നു.ഏറെകാലം ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകസ്ഥാനം അലങ്കരിച്ച ശ്രീ ടി പി മുഹമ്മദ് മാസ്റ്റർ ഈ പ്രദേശത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി ആയിരുന്നു .2018ലാണ് ഇപ്പോഴത്തെ പ്രധാനാധ്യാപകനായ സത്യൻ.ഇ സ്ഥാനം ഏറ്റെടുത്തത്