എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ചെറുതല്ല ഈ കൊറോണ
ചെറുതല്ല ഈ കൊറോണ
നമ്മുടെ ഈ ലോകത്ത് ഒരു ദിവസം ഒരു അസുഖത്തെക്കുറിച്ച് നമ്മൾ കേട്ടു. നമ്മുടെ അയൽ രാജ്യമായ ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ആദ്യമായി കണ്ട രോഗം. കൊറോണ എന്നായിരുന്നു ആ രോഗത്തിന്റെ പേര്.നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ പോലും കഴിയാത്ത ഒരു വൈറസ് ആയിരുന്നു രോഗം പരത്തിയിരുന്നത്. നമ്മളെ പേടിപ്പിച്ചു കൊണ്ട് ഈ രോഗം പെട്ടെന്ന് പടരുന്നത് നമുക്ക് കാണാൻ സാധിച്ചു. ചൈനയിൽ നിന്നും ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും ഇത് പടർന്നു പിടിച്ചു. പിന്നീട് ഈ അസുഖത്തിന്റെ പേര് കോവിഡ് 19 എന്നാക്കി മാറ്റി. നമ്മുടെ രാജ്യമായ ഇന്ത്യയിൽ ആദ്യമായി ഈ അസുഖം കണ്ടത് നമ്മുടെ കൊച്ചു കേരളത്തിൽ ആണ്. എന്നാൽ നമ്മുടെ സർക്കാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പെട്ടെന്ന് അതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. നമ്മുടെ സ്കൂളുകൾ നിർത്തിവച്ചു, എല്ലാവരും ജോലിക്ക് പോകുന്നത് നിർത്തി, വിമാനവും ട്രെയിനും എല്ലാ വാഹനങ്ങളും ഓടുന്നത് നിർത്തി, ആവശ്യമില്ലാത്ത കടകളടച്ചു, ഇതു കാരണം നമ്മുടെ നാട്ടിൽ വളരെ പെട്ടെന്ന് ഈ അസുഖം കുറഞ്ഞു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം