എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/ അവധിക്കാലം കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം കൊറോണക്കാലം
                              കഴിഞ്ഞ ഓണാവധിയ്ക്ക് മുത്തശ്ശിയുടെ അടുത്തുപോയി തിരിച്ചു വരുമ്പോൾ പറഞ്ഞതാ ഇനി മധ്യവേനലവധിയ്ക്ക് സ്കൂൾ അടയ്ക്കുമ്പോൾ വരാമെന്ന്.പക്ഷേ ഇപ്പോൾ എങ്ങനെ പോകാനാ,അതിനിടയിലേക്കല്ലേ കൊറോണയെന്ന മഹാമാരി വന്നു കയറിയത്.സ്കൂളിലെ വാർഷികത്തിന് ഒരു ദിവസം അവശേഷിക്കുമ്പോഴാണ് അതിന് പിടിമുറുക്കാൻ കണ്ടത്.മാസങ്ങൾക്ക് മുന്നേ കുട്ടികളെ കൂട്ടുപിടിച്ച് ഡാൻസ് പഠിച്ചത് മിച്ചം.പുതിയ ക്ലാസിലേക്ക് കടക്കാനുള്ള അവസാന ചവിട്ടുപടിയായ പരീക്ഷയോ വേണ്ടാന്നുംവെച്ചു.കുറച്ചു സങ്കടത്തോടെയാണെങ്കിലും വീട്ടിലേക്ക് പോകുമ്പോൾ കൂട്ടുകാരുമൊത്ത് ഇനിയുള്ള ദിവസങ്ങളിൽ കളിക്കാമല്ലോ എന്നു കരുതി.പക്ഷേ അവിടെയും കൊറോണയ്ക്ക് അസൂയ വന്നു.അതുകൊണ്ടു തന്നെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റില്ല,ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ഇനി എന്നാ എനിയ്ക്കെൻെറ മുത്തശ്ശിയുടെ അടുത്തേക്ക് പോകാൻ കഴിയുക.കൊറോണാ നീ എന്നാ ഈ ഭൂമിയിൽ നിന്നും എന്നെന്നേക്കുമായി തിരിച്ചു പോകുന്നത്.നീ എന്നാ ഞങ്ങളുടെ കളിയും ചിരിയും സന്തോഷവുമെല്ലാം തിരിച്ചു തരുന്നത്.
റഫ ഫാത്തിമ.വി
രണ്ട്.എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ