എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/നാട്ടിലും കൊറോണ കാട്ടിലും കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
നാട്ടിലും കൊറോണ കാട്ടിലും കൊറോണ

ഇന്നെന്താ ആനച്ചാരെ കളിയ്ക്കാൻ വരണില്ലേ?എനിയ്ക്ക് നല്ല സുഖമില്ല.ഹൂം എന്തുപറ്റി?ശരീരമാസകലം വല്ലാത്ത വേദന,തൊണ്ടയിൽ എന്തോ തടയുന്നയുപോലെ,പിന്നെ ചെറിയ പനിയുമുണ്ട്.നിന്നോട് ഞാൻ പറഞ്ഞതല്ലേ കുന്നിമണികാട്ടിലേക്ക് പോകരുതെന്ന്.അവിടെ എല്ലാവർക്കും കൊറോണ എന്ന മഹാമാരി പിടിപ്പെട്ടിരിക്കുകയാണ്.കൊറോണയോ,അതെന്തുരോഗമാ?ഇതു നല്ല കൂത്ത് .ഈ കാട്ടിലും നാട്ടിലും നടക്കുന്ന കാര്യങ്ങളൊന്നും നീ അറിയുന്നില്ലേ.അതെങ്ങനാ വല്ലപ്പോഴും ആ ക്ലബ്ബിൽ വന്നിരുന്ന് പത്രം വായിക്കാൻ പറഞ്ഞാൽ കേൾക്കില്ല.എപ്പോഴും കളിയ്ക്കണം എന്ന വിചാരം മാത്രമൊള്ളു.അതിരിക്കട്ടെ നീ എന്തിനാ കുന്നിമണിക്കാട്ടിലേക്ക് പോയത്.അവിടത്തെ മുയലമ്മാവന് സുഖമില്ലെന്നു കേട്ട് ഒന്നു കാണാൻ പോയതാ.കണക്കായിപ്പോയി മുയലമ്മാവൻെറ അടുത്തു നിന്നും പനിയും വാങ്ങിച്ചു വന്നിരിക്കുന്നു.നീ എന്നെ ഇങ്ങനെ കുറ്റപ്പെടുത്താതെ,ഇനി ഞാൻ എന്താ ചെയ്യുക.വിഷമിക്കണ്ട.നീ ഇവിടെ കിടക്ക്,ഞാൻ പോയി ഡോക്ടർ സാറിനെ കൂട്ടിക്കൊണ്ടു വരാം.അങ്ങനെ ഡോക്ടർ സാറിനേയും കൂട്ടി അണ്ണാൻകുഞ്ഞ് ആനച്ചാരുടെ അടുത്തെത്തി.എന്തു പറ്റി ആനച്ചാരെ? വല്ലാത്ത ക്ഷീണവും തളർച്ചയും. ഈ അണ്ണാൻകുഞ്ഞ് പറഞ്ഞു കൊറോണയായിരിക്കുമെന്ന്.പേടിയ്ക്കണ്ട ആനച്ചാരെ ഞാൻ പറയുന്നതുപോലെ ചെയ്താൽ കൊറോണയെ നമുക്ക് തുരത്തി ഓടിയ്ക്കാം.ഡോക്ടർ സാർ പറഞ്ഞാട്ടെ ഞാൻ അതുപോലെ ചെയ്യാം.ഇതിനായി നമ്മൾ ആദ്യം ചെയ്യേണ്ടത് വ്യക്തിശുചിത്വമുള്ളവരായി ഇരിക്കുക എന്നതാണ്.അതായത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാലകൊണ്ട് മറയ്ക്കുക.കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകുക.പുറത്തുപോകുമ്പോൾ മുഖാവരണം ധരിക്കുക.മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തുപോകുക.എന്നാൽ ആനച്ചാര് ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഈ മരുന്ന് കഴിയ്ക്ക് ഞാൻ പോയി രണ്ടാഴ്ച്ച കഴിഞ്ഞ് വരാം. അങ്ങനെ രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും ഡോക്ട‍ർ സാറെത്തി.എന്താ ആനച്ചാരെ അസുഖം മാറിയില്ലേ,പൂർണമായും മാറി.ഡോക്ടർ സാറിനോടും അണ്ണാൻകുഞ്ഞിനോടും ഒരുപാട് നന്ദിയുണ്ട്.ഞങ്ങളാണ് നിന്നോട് നന്ദി പറയേണ്ടത്.ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം നീ അതേപടി അനുസരിച്ചില്ലേ.അപ്പോൾ നമ്മൾ വ്യക്തിശുചിത്വത്തോടുകൂടിയും പരിസരശുചിത്വത്തോടുകൂടിയും നടന്നാൽ രോഗങ്ങളെല്ലാം ഇല്ലാതാക്കാൻ കഴിയും അല്ലേ ഡോക്ടർ സാറെ.അതിനെന്താ സംശയം .തീർച്ചയായും.എന്നാൽ ഇന്നു മുതൽ ഞങ്ങളെല്ലാവരും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നവരായിരിക്കും.അല്ലേ അണ്ണാൻകുഞ്ഞേ,അതെ അതെ ,ഉറപ്പായിട്ടും.ഞങ്ങളുടെ ഈ കൊച്ചു കിങ്ങിണിക്കാട് മറ്റെല്ലാ കാടുകൾക്കും മാതൃകയായിരിക്കുമെന്ന് ഞാൻ ഡോക്ടർ സാറിന് വാക്ക് തരുന്നു.

ഭദ്ര.കെ
മൂന്ന് എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ