എ.എം.എൽ.പി.സ്കൂൾ വളവന്നൂർ നോർത്ത്/അക്ഷരവൃക്ഷം/എനിക്ക് പറയാനുള്ളത്
എനിക്ക് പറയാനുള്ളത്
ഞാൻ ഗൗരി. രണ്ടാം ക്ലാസിൽ പഠിക്കുന്നു. പെട്ടെന്ന് സ്കൂൾ അടച്ചു. കൂട്ടുക്കാരെ പിരിഞ്ഞപ്പോഴുള്ള വിഷമം. വീട്ടിൽ ഞാനും ഏട്ടനും ഇരുന്ന് മടുത്തു. അമ്മയും അച്ഛനും ജോലിയ്ക്കു പോകും. അപ്പച്ചന്റെ വീട്ടിൽ പോകാൻ ഞങ്ങൾ വാശി പിടിച്ചു. 10 ദിവസം അവിടെ തങ്ങി. അമ്മയ്ക്ക് ഇനി ജോലിയ്ക്ക് പോകേണ്ട എന്നറിഞ്ഞപ്പോൾ ഞങ്ങൾ ഇവിടേക്ക് തിരിച്ചെത്തി. അച്ഛൻ മാർച്ച് 31 വരെ പണിയ്ക്ക് പോയി. പിന്നെ അതും അവസാനിച്ചു. എല്ലാവരും ഒരുമിച്ചുണ്ടാകുന്നത് ഇതാദ്യമാണ്. എല്ലാവരോടുമൊത്ത് കളിക്കുന്നു, പാചകം ചെയ്യുന്നു, പഠിക്കുന്നു , തൊടിയിലെ പണികളിൽ ഏർപ്പെടുന്നു, വൈകുന്നേരങ്ങളിൽ കൃഷിത്തോട്ടം നനയ്ക്കുന്നു ..... ഇതൊക്കെയാണ് ഇപ്പോൾ എന്റെ സന്തോഷങ്ങൾ. പക്ഷേ ഇതൊന്നുമല്ല എനിക്ക് പറയാനുള്ളത്. എന്റെ അടുത്ത വീട്ടിൽ .... 3 പേർ ഗൾഫിൽ ജോലി ചെയ്യുന്നവരാണ്. അവരുടെ മക്കളുടെ അവസ്ഥ എന്തൊക്കെയെന്ന് എന്റെ അമ്മ ചോദിക്കാറുണ്ട്. അപ്പോൾ ആ അമ്മ പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് സങ്കടം തോന്നാറുണ്ട്. എത്രയെത്ര അമ്മമാരായിരിക്കും ഇങ്ങനെ വേദനിക്കുന്നത്?വേറെ വീട്ടിലെ സ്ഥിതി മറ്റൊന്നാണ്. രണ്ടു പേർ ഗൾഫിൽ നേഴ്സുമാർ. അവിടെ ആർക്കൊക്കെ കോവിഡ് പകർന്നുവെന്ന് അറിയാത്ത അവസ്ഥ. ഇതൊക്കെ കേൾക്കുമ്പോൾ പേടിയാകുന്നു. എല്ലാം ഒന്നു വേഗം മാറിക്കിട്ടണേ .... നിങ്ങളും പ്രാർത്ഥിക്കില്ലേ.... ഒരുമയാണ് മുഖ്യം നമ്മൾ ഇതിനെ അതിജീവിക്കണം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം