കൈകൾ കഴുകിടാം
മാസ്കും ധരിച്ചിടാം
കോവിഡ് 19-നെ
തുരത്തിയോടിച്ചിടാം
നാട്ടിലിറങ്ങേണ്ട
റോട്ടിലിറങ്ങേണ്ട
നാലൊരു നാളെക്കായി
വീട്ടിൽ ഇരുന്നിടാം
അകലം പാലിച്ചിടാം
ശരീരങ്ങൾ തമ്മിൽ
അടുപ്പം കൂട്ടിടാം
മനസുകൾ തമ്മിലും
ഈ മഹാവ്യാധിയിൽ
നിന്നൊരു രക്ഷ നേടാൻ
കൈകൾ കൂപ്പിടാം
ദൈവത്തിനു മുൻപിൽ.