എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/ഉണ്ണികുട്ടന്റെ സ്നേഹം.
ഉണ്ണികുട്ടന്റെ സ്നേഹം.
അങ്ങകലെ ഒരു കൊച്ചുനാട്ടിൽ ഒരു സുന്ദരനായ കുട്ടിയുണ്ടായിരുന്നു.അവനെ എല്ലാരും എന്താണ് വിളിച്ചതെന്നറിയമോ..... ഉണ്ണിക്കുട്ടൻ.അമ്മയുടെ വിളി കിട്ടാനാണ് അവൻ ഉണർന്നത് വേഗം എഴുന്നേക്ക് സ്കൂളിൽ പോകണ്ടേ.ഉണ്ണിഅവന്റെ രാവിലത്തെ കൂട്ടുകാരായപൂവിന്റെയും കിളികളുടെയും അടുത്തെത്തി രാത്രിസപ്നവും പറഞ്ഞിരുന്നു.ഉണ്ണീ വിളി കേട്ട് ഓടി പണിയെല്ലാം കഴിച്ച് അമ്മയുടെ അടുത്തെത്തി.എന്താ അമ്മേ മിണ്ടത്തെ ചൊടിച്ചതാ ഉണ്ണി ചോദിച്ചു. അല്ലെന്റെഉണ്ണി അമ്മയ്ക്ക് വയ്യ .ഹോണടി കേട്ട് ഉണ്ണി ഓടി വണ്ടിയിൽ കയറി.സ്കൂളിലെത്തി നേരെ പോയത് പാർക്കിലേക്കായിരുന്നു.അധികമാരും എത്തിയില്ല കിട്ടിയതിലൊക്കെ ചാടിക്കയറി കളിച്ചു. ടീച്ചർ വന്നു.ക്ലാസ്സിൽ പഠിപ്പിക്കുന്നതിനിടയിൽ 'അമ്മ വാങ്ങികൊടുത്ത ചിത്രംവര പുസ്തകം കാണിച്ചു. നല്ല ബുക്ക് വർക്ക് ചെയ്തിട്ട് വരയ്ക്കാം .ഉണ്ണി തിരിച്ചും മറിച്ചും പുസ്തകം മണപ്പിച്ചു ബാഗിൽ വെച്ചു. വൈകീട്ട് ഉണ്ണി ഓടി വീട്ടിലെത്തി.അമ്മേ..അമ്മേ.. ഉറക്കെ വിളിച്ചു.അച്ഛൻ വന്നു ഉണ്ണിയോട് 'അമ്മ ആശുപത്രിയിലാണെന്ന കാര്യം പറഞ്ഞു.ഉണ്ണി കരയാൻ തുടങ്ങി.എനിക്ക് ഇപ്പൊ അമ്മയെ കാണണം.അച്ഛൻ അവനു ടീവിയിൽ വരുന്ന വാർത്തകൾ കാണിച്ചു കൊടുത്ത് അമ്മയ്ക്ക് കൊറോണ രോഗം ആണെന്നും കുറച്ചു ദിവസം കഴിഞ്ഞാൽ അമ്മയെ കാണാം എന്നും പറഞ്ഞു മടിയിലിരുത്തി.ഉണ്ണി കരഞ്ഞു കരഞ്ഞുറങ്ങി. ദിവസവും അവൻ 'അമ്മ വരുന്നതും നോക്കി വഴിയിലിരിക്കും.ഇടക്കിടെ ടിവി കാണും. അവൻ 'അമ്മ വാങ്ങി കൊടുത്ത പുസ്തകത്തിൽ നിറയെ ചിത്രം വരച്ചു.കുറചു ദിവസം കഴിഞ്ഞു അച്ഛൻ പറഞ്ഞു ഉണ്ണീ വേഗം കുളിച്ചു റേഡിയാവ് നമുക്ക് ഒരിടം വരെ പോണം. അവർ കാറിൽ ആശുപത്രിക്ക് മുന്നിലെത്തി.അച്ഛൻ കൊടുത്ത മാസ്‌ക് ഉണ്ണി അണിഞ്ഞിരുന്നു അച്ഛനും കെട്ടിയിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ അതാ 'അമ്മ കുറെ നേഴ്‌സുമാരുടെ കൂടെ വരുന്നു. മുഖം ശരിക്ക് കാണുന്നില്ല.അവൻ അച്ഛന്റെ പിടിവിട്ടു ഓടി അമ്മയെ കെട്ടിപിടിച്ചു.'അമ്മ മെല്ലെ മാറ്റിയിട്ട് പറഞ്ഞു മോനെ നമുക്ക് കുറചു ദിവസം കൂടി കഴിഞ്ഞിട്ട് കെട്ടിപിടിച്ചു കിടക്കാം . അവനും അമ്മയും അച്ഛനും കൂടി വീട്ടിലേക്ക് പോന്നു.അവൻ ദൈവത്തിനും അമ്മയെ നോക്കിയവർക്കും നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ