എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/അപ്പുവിന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ സ്വപ്നം

അപ്പുവിന്റെ സ്വപ്നം രാവിലെതന്നെ കരഞ്ഞുകൊണ്ടാണ് അപ്പു എഴുന്നേറ്റത്. അവൻ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നു. "അമ്മേ, എനിക്ക് അച്ഛനെ ഫോണിൽ വിളിക്കണം. ഞാൻ അച്ഛനെ സ്വപ്നം കണ്ടു " എന്ന് പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു. അടുക്കളയിൽ തിരക്കിലായിരുന്ന അമ്മയെ ഒന്നിനും സമ്മതിക്കാതെ അവൻ ചിണുങ്ങി നിന്നു. എന്റെ കൂടെ കളിക്കാനോ, ഭക്ഷണം കഴിക്കാനോ ഒന്നിനും വരാതെ ചിണുങ്ങി നിന്ന അപ്പുവിന്റെ മുന്നിൽ എല്ലാവരും തോറ്റു. അവസാനം അച്ഛന്റെ ഫോൺ നമ്പർ എടുത്ത് ഡയൽ ചെയ്ത് അവന്റെ ചെവിയിൽ വച്ചുകൊടുത്തു. ആദ്യം വന്നത് കോവിഡ് പ്രതിരോധത്തിന്റെ സന്ദേശമാണ്. അവൻ സംശയത്തോടെ അമ്മയെ നോക്കി. അമ്മ പറഞ്ഞു "അപ്പൂ, ഇപ്പോൾ ലോകം മുഴുവൻ കൊറോണ എന്ന രോഗമാണ്. അതിനെതിരെയുള്ള മുൻകരുതലായാണ് ഇപ്പോൾ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുന്നത്. അത്യാവശ്യങ്ങൾക്ക് മാത്രമേ പുറത്ത് പോകാൻ പറ്റൂ. പോലീസ് എപ്പോഴും എവിടെയും ഉണ്ടാവാം. മോനും പുറത്ത് കളിക്കാൻ ഒന്നും പോവണ്ടാട്ടോ". അതുകേട്ട് അപ്പുവിനെ കരച്ചിൽ ശബ്ദം കൂടി. "എന്റെ അച്ഛനെ പോലീസ് പിടിച്ചിട്ടുണ്ടാവും". അവന്റെ കരച്ചിൽ കേട്ട് ഞാൻ അവനെ എടുത്ത് വീടിന്റെ ഉമ്മറത്തേക്ക് കൊണ്ടുപോയി. അച്ഛനും അമ്മച്ഛനും പറമ്പിൽ നിൽപ്പുണ്ടായിരുന്നു. അച്ഛനെ കണ്ട് അവൻ സന്തോഷത്തോടെ ഉറക്കെ അച്ഛാ എന്ന് വിളിച്ച് മുറ്റത്തേക്കിറങ്ങി.

നിവേദ്. ആർ.നമ്പ്യാർ
3A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ