എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/കോറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയെ പ്രതിരോധിക്കാം

കൂട്ടുകാരെ ....നിങ്ങൾക്കറിയില്ലേ നമ്മുടെ ലോകം ഇപ്പോൾ പേടിച്ചു വിറച്ചിരിക്കുകയാണ് .എന്താണ് സംഭവം ?കൊറോണ /covid 19 ഈ അസുഖം ആകെ പരന്നു കിടക്കുകയാണ് .ഈ കൊറോണ ആദ്യമായി വന്നത് നമ്മുടെ ഇന്ത്യ യുടെ അയൽ രാജ്യമായ ചൈനയിലാണ് .പിന്നെ പല രാജ്യങ്ങളിലും കൊറോണ സ്ഥിതീകരിച്ചു .ലോക്കഡോൺ ഇൽ പല പ്രദേശത്തിലും ജനങ്ങൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടി .മറിച് നമ്മുടെ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിട്ടു നിൽക്കുകയാണ് .കാരണം നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയൻ ,ശൈലജ ടീച്ചർ എന്നിവരുടെ കഠിന പരിശ്രമത്തിലാണ് കേരളം ഈ നിലയിൽ മുന്നിട്ടു നിൽക്കുന്നത് .അതിന് അവരെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല .അവർ നാടിന്റെ നന്മക്ക് വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും ഉൾക്കൊണ്ട്‌ നമ്മൾ ജീവിക്കണം .നമ്മളോരോരുത്തരും പ്രതിരോധിക്കാൻ തയ്യാറാകണം .ഇത് നാടിൻറെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടിയാണ് . കൊറോണ മുൻകരുതലുകൾ : കൈ രണ്ടും നന്നായി സോപ്പ് ഇട്ട് കഴുകൽ . ആവശ്യത്തിന് മാത്രം പുറത്ത് പോകുക . പുറത്ത് പോകുമ്പോൾ ഗ്ലൗസും മാസ്കും ധരിക്കുക . ഇതെല്ലാം സൂക്ഷിച്ചാൽ കോറോണയെ നമുക്ക് പ്രതിരോധിക്കാം.കോറോണക്കുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ് ലോകരാഷ്ട്രങ്ങൾ .ആ പരിശ്രമം വിജയിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം .നമുക്ക് ചേർത്ത് പിടിക്കാം നമ്മുടെ രാജ്യത്തിനെ.....

Yusra yoosuf
4A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം