എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തിലൂടെ


ജഗത്തിലെങ്ങും മൃത്യു വിതയ്ക്കണ
കൊറോണയാം ചെറു വൈറസ്
അതിജീവിക്കാം അകലം പാലിച്ചൊറ്റക്കെട്ടായ് നമ്മൾക്ക്
ജഗത്തിലെങ്ങും
ലോക്ഡൗണാണ് വീട്ടിലിരിക്കാം
നിർദ്ദേശങ്ങൾ പാലിച്ച്
പ്രതിരോധിക്കാം കരകയറിടാം
ദുരിതക്കടലിൻ തീരത്തിൽ
കുഞ്ഞു മനസ്സിൻ
 ചന്തമെഴുന്നൊരു
ചിന്തയിൽ വിരിയും ഭാവനകൾ
വരണ്ണലിപികളിൽ ചാലിച്ചിടാം
വരയായ് കഥയായ് കവിതകളായ്
വിത്തു വിതയ്ക്കാം നട്ടുവളർത്താം
അങ്കണ മൊരു ചെറു കൃഷിയിടമാക്കാം
വേനൽച്ചൂടിൽ വാടിക്കരിയും
കുഞ്ഞിക്കിളികൾക്കന്നം നൽകാം
അചഛനുമമ്മയുമൊത്തു രസിക്കാം
നന്മക്കായി പ്രാർത്ഥിച്ചിടാം
ഭയപ്പെടേണ്ട ജാഗ്രത വേണം
നമുക്ക്കൂട്ടിനു സർക്കാറുണ്ട്.

 

ശാദിയ ഫഹ്മി
4.A എ. എം. എൽ. പി സ്കൂൾ ചീരാൻ കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത