എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കോവിഡ് 19;ലോക്ഡൗൺ ഒരു വിശകലനകുറിപ്പ്
കോവിഡ് 19;ലോക്ഡൗൺ ഒരു വിശകലനകുറിപ്പ് :.
ഒരു സുപ്രഭാതത്തിൽ ചൈനയിൽ ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടു. വൈദ്യശാസ്ത്രം അതിനു കോവിഡ്19 എന്ന പേരും നൽകി.വുഹാൻ എന്ന സ്ഥലത്താണ് ആണ് ഈ രോഗം ആദ്യമായി കണ്ടത്. അത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇതു ലോകത്ത് ഏകദേശം 230 ഓളം രാജ്യങ്ങളിൽ പടർന്നുപിടിച്ചു. യൂറോപ്യൻ രാജ്യങ്ങളിലാണ് രോഗം താണ്ഠവമാടിയത്. ഇതുവരെ ഇതിന് ഫലപ്രദമായ മരുന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല; എങ്കിലും ഭാരതത്തെ ഈ രോഗത്തിന് പിടിച്ചുവെക്കാൻ ആയിട്ടില്ല.രോഗവ്യാപനസമയത്ത് തന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചതാണിതിന് പ്രധാന കാരണം. കേരളം നാളിതുവരെ സ്വീകരിച്ച് ഗ്രാമീണ ആരോഗ്യ മേഖലയിലെ ശ്രദ്ധേയമായ ഇടപെടൽ; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ജനകീയ പിന്തുണയോടെയും ഈ രോഗത്തെ പിടിച്ചുനിർത്താൻ ആയി. ഒരു കേരള മാതൃക സൃഷ്ടിക്കാനായി.ഇത് നമ്മെ ഏറെ അഭിമാനിക്കാൻ വകയുണ്ട് നൽകുന്നതാണ്. ഈ രോഗത്തെ തടുക്കാൻ പ്രധാനമായും രണ്ടു വഴികളാണുള്ളത്, വ്യക്തി ശുചിത്വം പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക എന്നതാണ് അവ. സോപ്പുപയോഗിച്ച് കഴുകുക ,ആൾക്കൂട്ടം ഒഴിവാക്കുന്നതിനുവേണ്ടി വേണ്ടി എല്ലാവരും ശ്രദ്ധിക്കുക . നൊമ്പരത്തിൻറെ കാഴ്ചയായ കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ഡൗൺ കാരണം പ്രകൃതി ഏറെ സന്തോഷിക്കുന്നു എന്നതാണ് വരുന്ന വാർത്തകൾ. ചെറിയ പുഴകളും തോടുകളും നദികളും സമുദ്രവും വരെ കറുത്തിരുണ്ട് ഒഴുകിയിരുന്നത് തെളിനീരായി മാറി.ഗംഗാനദിയുടെ അതിന് ഒരു ഉദാഹരണം മാത്രം. വാഹനങ്ങൾ കുറഞ്ഞത് കാരണവും ഫാക്ടറികൾ പ്രവർത്തിക്കാത്തത് കൊണ്ടും അന്തരീക്ഷ മലിനീകരണം വളരെ കുറഞ്ഞു. തിരുവനന്തപുരം നഗരത്തിലിരുന്ന് പശ്ചിമഘട്ട മലനിരകൾ കാണുന്നുവെന്നും, പഞ്ചാബിലിരുന്ന് ഹിമവാനെ കാണുന്നതും മൂന്ന് പതിറ്റാണ്ടിന് ശേഷമാണെന്നത് വാർത്തകളിൽ കണ്ടിരുന്നു. ശബ്ദമലിനീകരണം കുറഞ്ഞതും പരിസ്ഥിതിക്ക് ഏറെ ഗുണം ചെയ്തു.ദുരിത കാലത്ത് മുന്നോട്ടു നയിക്കാൻ ചെറു കൃഷിയുമായി നാടും നാട്ടാരും മുന്നിട്ടിറങ്ങി. നല്ല പ്രകൃതിക്കൊപ്പം നല്ല ഭക്ഷണവും കഴിച്ച് മഹാമാരിയെ തടുത്തു നിർത്തി നല്ലൊരു നാളേക്ക് നമുക്ക് മുന്നേറാം. "ഈ സമയവും കടന്നു പോകും.നമ്മൾ തിരിച്ചു വരും."
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |