എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/മ‍ുള്ളൻ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
മ‍ുള്ളൻ കോവിഡ്

ആഹാ... എന്തു രസം .ഓരോ ദിവസവും കടന്നു പോകുമ്പോൾ ഓരോ പുതിയ കാഴ്ചകളും പഠനങ്ങളും കളികളും . രാവിലെ എണീറ്റു പല്ല് തേച്ചു ചായയും കുടിച്ച് കുളിയും കഴിഞ്ഞ് യൂണ്ഫോം അണിഞ്ഞ് സ്കൂളിൽ പോകുന്നു. വൈകുന്നേരം വീട്ടിൽ വരുന്നു . ചായ കുടിക്കുന്നു .സ്കൂളിലെ പാഠഭാഗങ്ങളൊക്കെ വായിച്ചു ചോറുണ്ട് കിടക്കുന്നു.

അങ്ങനെയിരിക്കുന്ന ഒരു ദിവസം നാടിനെ പേടിപ്പിച്ചു കൊണ്ട് ഒരു മാരക രോഗം നാട്ടിൽ പടർന്നിരിക്കുന്നു. ആകെ വിഷമമായി. സ്കൂളുകളും പളളികളും അമ്പലങ്ങളും എല്ലാം അടച്ചു. പുറത്തിങ്ങാൻ വയ്യ. വീട്ടിലങ്ങനെ ഒറ്റക്കിരിക്കുന്ന സമയം ഉമ്മ ചോറുണ്ണാൻ വിളിച്ചപ്പോൾ ഓടിച്ചെന്നു . ഉണ്ണാനിരിക്കുമ്പോൾ കൈയിൽ ആരോ കടിക്കുന്ന പോലെ നോക്കുമ്പോൾ മുളളുകൊണ്ട് പൊതിഞ്ഞ പോലെ ഒരു കുഞ്ഞു പന്തുപോലെ എന്തോ കൈയിൽ. നീ ആരാണ് ? ഞാൻ ചോദിച്ചു . അപ്പോൾ അവൻ ആഹാ... ഞാനാണ് കോവിഡ്. ഞാൻ ചോദിച്ചു കോവിഡോ എന്തിന് വന്നു. അപ്പോൾ കോവിഡ് പറയാണ് , ഞാൻ വന്നത് ഈ നാട്ടിലെ മനുഷ്യരെ കൊന്നൊടുക്കാനാണ് എന്ന് . ഞാൻ മാത്രമല്ല ഞങ്ങൾ കൂട്ടമായാണ് വന്നിരിക്കുന്നത് . നിങ്ങളുടെ കൈകളിൽ വന്നിരിക്കും. എന്നിട്ട് നിങ്ങൾ ഭക്ഷണം കഴിക്കുമ്പോഴും മുഖം കഴുകുമ്പോഴുമൊക്കെ ഉളളിൽ കയറി നിങ്ങളെ ഇല്ലാതാക്കും .അതിനു വേണ്ടിയാണ് എന്നെ ഇങ്ങോട്ടയച്ചത്. അപ്പോൾ ഞാൻ പറഞ്ഞു എന്നാൽ ഞാനിപ്പോൾ ശരിയാക്കിത്തരാം.

ഞാൻ പോയി സോപ്പെടുത്ത് കൈ കഴുകാൻ തുടങ്ങി .കോവി‍ഡാണെങ്കിലോ ഉച്ചത്തിൽ കരയാൻ തുടങ്ങി . എന്നെ വിടൂ ഞാൻ വേറെ എവിടെയെങ്കിലും പോകാം . ഞാൻ പറഞ്ഞു ഇല്ല നിന്നെ വിടില്ല വിട്ടാൽ നീ മറ്റാരെയെങ്കിലും ഇല്ലാതാക്കും . അപ്പോൾ കോവിഡ് പറയാണ് ഇല്ല ഞാൻ എന്റെ രാജ്യത്തേക്ക് മടങ്ങിപോകാം . ഞാൻ പറഞ്ഞു അതു പറ്റില്ല നിന്നെ ഞാൻ കൊല്ലും നീ ഈ ലോകത്ത് ഇല്ലാതാകണം . ഞാൻ സോപ്പ് പതപ്പിച്ച് നന്നായി കഴുകി കോവിഡ് അലിഞ്ഞ് ഇല്ലാതായി. നോക്കൂ അവനെ കൊന്നത് കാരണം എത്ര ആളുകൾ രക്ഷപ്പെട്ടു.

കൂട്ടുകാരെ നിങ്ങൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് നന്നായി കൈകളും മുഖവും കഴുകണം . കോവിഡിനെ പോലെയുളള എല്ലാ വൈറസുകളേയും നമുക്ക് ഒരുമിച്ച് തുരത്തി ഇല്ലാതാക്കണം . നമുക്ക് ഒന്നിച്ചുനിന്നാൽ നമ്മുടെ നാടിനെ രക്ഷിക്കുകയും ചെയ്യാം.

റജബ് കൽദാൻ
3 സി എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ