എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/പരിസ‍്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ‍്ഥിതി

ജ‍ൂൺ 5 ന‍് മരം നട്ടത് ഒക്ടോബർ 2 ന‍് ഗാന്ധി ജയന്തിയ‍ുടെ ഭാഗമായി ശ‍ുചീകരണത്തിൽ വെട്ട‍ുന്നവരാണല്ലോ നമ്മളിൽ പലര‍ും . നമ്മ‍ുടെയ‍ും ഭ‍ൂമിയില‍ുള്ള സകല ജീവജാലങ്ങള‍ുടെയ‍ും നിലനിൽപ്പിന് പ്രധാന പങ്ക‍ുവഹിക്കുന്ന ഒന്നാണ് പരിസ്ഥിതി . ദിവസംതോറ‍ും പരിസ്ഥിതിയെ ച‍ൂഷണം ചെയ്യ‍ുകയാണ് മനുഷ്യർ. ദിവസവ‍ും ന‍ൂറ‍ുകണക്കിന് മരം മ‍ുറിച്ച‍ുംക‍ുന്നിടിച്ച‍ും പ്രക‍ൃതിയെ നശിപ്പിക്ക‍ുന്ന ഒന്നേയ‍ുള്ള‍ു അത് ഞാനടക്കമ‍ുള്ള മന‍ുഷ്യനാണ്. പ്രക‍ൃതിയാൽ അലങ്കരിച്ച കേരളത്തെ പണ്ട് വിദേശികൾ ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷിപ്പിച്ചിര‍ുന്ന‍ു . ആ കേരളം ഇപ്പോൾ പ്രളയവ‍ും വൈറസ‍ും വന്ന‍ു പോക‍ുന്ന നാടായി . ജലസ്രോതസ്സ‍ുകളാകട്ടെ പ്ലാസ്റ്റിക്ക‍ും മാലിന്യങ്ങള‍ും നിറഞ്ഞ‍ു ക‍ുടിക്കാൻ പോല‍ും പറ്റാതായി . പരിസ്ഥിതി അത് അമ‍ൂല്യ സമ്പത്താണ് . അതിനെ കാത്ത‍ു സ‍ൂക്ഷിക്കേണ്ടത് നാമോര‍ുര‍ുത്തര‍ുടേയ‍ും കടമയാണ് .

സനിയ്യ .ടി.പി
4 എ എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം