എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/പരിസരശ‍ുചിത്വവ‍ും രോഗപ്രതിരോധവ‍ും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വവും രോഗപ്രധിരോധവും

കൂട്ടുകാരെ ഈ അവധിക്കാലം കൊറോണ മഹാമാരി മൂലം ലോകം മുഴുക്കെ ലോക്ക് ഡൗണിൽ ആയിരിക്കുകയാണല്ലോ . ഈ സാഹചര്യത്തിൽ കുടുംബത്തോടെയൊപ്പം യാത്ര ചെയ്യാനും വിരുന്നുകളിൽ പങ്കെടുക്കാനും കഴിയാതെ എല്ലാ കൂട്ടുകാരും വീട്ടിൽ ഒതുങ്ങിയിരിക്കുകയാണല്ലോ . കൊറോണയോടൊപ്പം തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയാക്കാതിരുന്നാൽ ഒരുപാട് മഴക്കാല രോഗങ്ങളും വരാൻ സാധ്യതയേറെയാണ് . കോവിഡ് 19മഹാമാരിയും മറ്റു പല രോഗങ്ങളും വരാതിരിക്കാൻ നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതുണ്ട് . അതിനു വേണ്ടി നമ്മൾ വൃത്തിയിലും ശുദ്ധിയിലും കഴിയേണ്ടതും ധാരാളമായി ശുദ്ധ ജലം കുടിക്കേണ്ടതുമാണ് .എങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിക്കുകയുള്ളു . കീടനാശിനികളടിക്കാത്ത ജൈവ വളമിട്ട പച്ചക്കറികൾ അതിനത്യാവശ്യമാണ് . കൂട്ടുകാരെ അതിന് ഈ ഒഴിവുകാലത്ത് കുറച്ചു സമയം നമുക്കതിനു വേണ്ടി നീക്കിവെക്കാം . വീട്ടുവളപ്പുകളിൽ ചെറിയ അടുക്കള തോട്ടങ്ങൾ കൃഷി ചെയ്യാൻ ശ്രമിക്കാവുന്നതാണ് . അതുപോലെ തന്നെ നമ്മുടെ വേനൽക്കാലം കഴിയാറായിതുടങ്ങി . മഴക്കാലം വരാറായി . ഹായ് കൂട്ടുകാരെ , എന്ത് രസമായിരിക്കും ? മഴക്കാലമായാൽ പാടങ്ങളും കുളങ്ങളും തോടുകളുമെല്ലാം വെള്ളം നല്ല രസമായിരിക്കുമല്ലേ . അതോടൊപ്പം ജലാശയങ്ങളിലും മറ്റും കൊതുകുകൾ മുട്ടയിട്ട് പലവിധ അസുഖങ്ങളും വരാൻ സാധ്യതയുണ്ട് . ജലാശയങ്ങളിൽ മാലിന്യമിടുന്നതുകൊണ്ട് ചീത്ത വെള്ളം കുടിച്ചാൽ മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ വരാനും സാധ്യതയുണ്ട് .

അതിനാൽ ഈ അവധിക്കാലം കൂട്ടുകാരെ നമുക്ക് മുതിർന്നവരോടൊപ്പം ചേർന്ന് വീടും പരിസരവും വൃത്തിയാക്കാനും മറ്റും ശ്രമിക്കാം . ഏറ്റവും നല്ല രീതിയിൽ വീടും പരിസരവും വൃത്തിയാക്കുന്നവർക്ക് സമ്മാനങ്ങളും നൽകാം . ചിരട്ടകളിൽ വെള്ളം നിൽക്കുന്നതും അതുപോലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അവിടവിടെ വലിച്ചെറിയുന്നതുമെല്ലാം ഒഴിവാക്കിയും കുളങ്ങളും കിണറുകളും തോടുകളും വൃത്തിയാക്കിയുമെല്ലാം കൂട്ടുകാരെ നമുക്ക് ഈ അവധിക്കാലത്ത് നമ്മുടെ പ്രകൃതിയെ കാത്തുസൂക്ഷിക്കാം. അതുപോലെ വീട്ടിൽ നിന്ന് ഒഴിവാക്കുന്ന മാലിന്യം മുഴുവൻ കൂട്ടിയിടുന്ന സ്ഥലങ്ങളിൽ എലികളും മറ്റു ജീവികളും ധാരാളം കാണാം . മാലിന്യങ്ങൾ സംസ്‍കരിക്കാനുള്ള മാർഗങ്ങൾ കാണണം .ടെറസിൽ കുടുങ്ങി കിടക്കുന്ന ചപ്പുചവറുകളും നീക്കണം . പ്ലാസ്റ്റിക് മാലിന്യം വെള്ളം തട്ടാത്ത രീതിയിൽ ചാക്കുകളിലും മറ്റും ഭദ്രമായി വെക്കണം . പ്ലാസ്റ്റിക് മണ്ണിൽ കുഴിച്ചിടാനോ കത്തിക്കാനോ ശ്രമിക്കരുത് . ഭക്ഷണാവശിഷ്ടങ്ങൾ തൊടിയിലേക്ക് വലിച്ചെറിയാതെ വീടിന്റെ അൽപ്പം മാറി ഒരു കുഴിയുണ്ടാക്കി അതിലിട്ടു മൂടാൻ ശ്രമിക്കണം . പൊട്ടിയ ഗ്ലാസ് വസ്തുക്കൾ വലിച്ചെറിയരുത് . ഇതെല്ലം ഒരു ചാക്കിലാക്കി സൂക്ഷിക്കുക . അല്ലെങ്കിൽ വലിയ അപകടമാണ് . വാഷ് ബേസിൽ നിന്നും അടുക്കളയിൽ നിന്നും പുറത്തേക്കൊഴുക്കുന്ന മലിന ജലം പുറത്തേക്കൊഴുക്കാതെ തെങ്ങിൻ തടങ്ങളിലേക്ക് തിരിച്ചു വിടുക . കിണറെപ്പോഴും വലയിട്ട‍ു മൂടണം . ഇല്ലെങ്കിൽ പക്ഷികളുടെയും മറ്റും കാഷ്ടം വീണേക്കും . ഇടയ്ക്കിടെ കിണർ ബ്ലീച്ച് ചെയ്യണം . വെള്ളത്തിന് മുകളിൽ പായൽ വരുന്നില്ലെന്ന് ഉറപ്പാക്കണം . കുളങ്ങളും കിണറുകളും പായൽ മൂടി വൃത്തിഹീനമാകാതെ നോക്കണം . ഇടയ്ക്കിടെ ടാങ്കിന്റെ ഉൾവശത്ത് ചളിയടഞ്ഞിട്ടുണ്ടോ എന്നും പായൽ വന്നിട്ടുണ്ടോ എന്നും നോക്കണം . ഉണ്ടെങ്കിൽ പെട്ടന്ന് തന്നെ വൃത്തിയാക്കണം . ടാങ്കിലെ വെള്ളമാണ് നാം എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് . അത് ചീത്തയായാൽ നമ്മുടെ എല്ലാവരുടെയും ആരോഗ്യവും ചീത്തയാവും . അതുകൊണ്ട് കൂട്ടുകാരെ ഈ അവധിക്കാലം നമുക്ക് പരിസരം വൃത്തിയാക്കുന്നതിന് സഹായിക്കാം .

ഇജാസ് അഹമ്മദ് . ഒ
3 എ എ.എം.എൽ.പി. സ്‍ക‍ൂൾ ക്ലാരി പ‍‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം