എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊലയാളി രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊലയാളി രാജാവ്

ഹരിയെ കളിയ്ക്കാൻ കിട്ടിയിട്ട് ഒരുപാട് ദിവസമായി. മനു ഫോൺ എടുത്ത് ഹരിയെ വിളിക്കാൻ നിന്നു. ഫോണിൽ നിന്നും എന്നും ഇല്ലാത്ത ഒരു സംസാരം. മനു അച്ഛനോട് ചോദിച്ചു എന്താ അച്ഛാ എന്നുമില്ലാത്ത ഒരു സംസാരം ഈ ഫോണിൽ. എന്താ ഈ കൊറോണ? മോനെ അത് ഒരു വൈറസ് ആണ്. ചൈനയിലെ വുഹാനിലെ മാർക്കറ്റിൽ നിന്നും ഉടലെടുത്ത് ഇപ്പോൾ ലോകത്തെ ഭരിക്കുന്ന ഒരു രാജാവ്. രാജാവോ ? മനു ചോദിച്ചു. അതെ ലോകത്തെ മുഴുവൻ വിറപ്പിച്ചുകൊണ്ടിരിക്കുന്ന രാജാക്കന്മാരെ വരെ അടക്കിഭരിച്ചു ലോകത്തിന്റെ രാജാവായി വിലസുകയാണവൻ. മനുവിന് ഈ വൈറസിന്റെ കഥ കേൾക്കാൻ തിടുക്കമായി ഈ വൈറസ് ബാധിച്ച് ഒരുപാട് ജനങ്ങൾ മരിച്ചുവീഴുന്നു .ഇതിൽ നിന്നെപോലെയുള്ളവരും വൃദ്ധരും ഗർഭിണികളും ഉണ്ട്. എന്തിന് ജനിച്ചുവീണു ലോകമെന്തെന്ന് അറിയുന്നതിന് മുൻപേ തന്റെ മാതാപിതാക്കൾ നഷ്ടപ്പെടുന്ന ഒരു കുഞ്ഞിന്റെവേദനയെന്ന് ആലോചിച്ചുനോക്ക് . മനു തന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ തുടച്ചുമാറ്റി. മോനെ ഭക്ഷണം കഴിക്കാൻ വാ 'അമ്മ വിളിച്ചു. അവൻ കസേരയിൽ ഭക്ഷണം കഴിക്കാൻ ഇരുന്നു. നീ കൈ കഴുകിയോ ? ഇല്ല . എങ്കിൽ സോപ്പുപയോഗിച്ച് നന്നായി കഴുകുക. ഇത് കൊറോണയെ തടയാനുള്ള ഒരു മാർഗം ആണ്. മോനെ നീ അറിഞ്ഞോ? എന്താ അമ്മെ. നിന്റെ കൂട്ടുകാരൻ ഹരിയുണ്ടല്ലോ അവൻ കൊറോണയാണ്. ഇന്നലെ അവനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇതുകേട്ട മനുവിന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല അവന്റെ കണ്ണുനീരിനെ നിയന്ത്രിക്കാൻ അവനുകഴിഞ്ഞില്ല.

മ‍ുഹമ്മദ് ആദിൽ. പി.ടി
2 ബി എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ