എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ആള‍ുകളെ കാർന്ന‍ു തിന്ന‍ുന്ന കോവി‍ഡ് 19 മഹാമാരിയെ ക‍ുറിച്ചാണ് ഞാൻ എഴ‍ുത‍ുന്നത് . 2019 ‍‍ഡിസംബറിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വ‍‍ുഹാൻ എന്ന പ്രദേശത്താണ് . ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്ക‍ുന്ന ആറാമത്തെ സംഭവമാണ് കൊറോണ .

കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് ല‍ീവൻ ലിയാങ്ങ് എന്ന വ്യക‍്തിയാണ് . ഈ രോഗം കണ്ടെത്തിയ സയന്റിസ‍്റ്റ് നി‍‍‍ർദേശിച്ച പേര് Novel Corona Virus എന്നാണ് . ഇതിലെ Novel എന്നത‍ു കൊണ്ട് ഉദ്ദേശിക്ക‍ുന്നത് New/ പ‍ുതിയത് . ഈ രോഗത്തിന് ലോകാരോഗ്യ സംഘടന COVID 19 എന്ന പേര് നിർദേശിച്ച‍ു . ഇതിലെ CO- Corona , VI - Virus , D - Disease , 19 - 2019 . കൊറോണ എന്ന ലാറ്റിൻ വാക്കിനർഥം കിരീടം എന്നാണ് . കൊറോണ എന്നത് ഒര‍ു ക‍ൂട്ടം വൈറസ‍ുകളാണ് . മ‍ൃഗങ്ങളിൽ നിന്നാണ് ഇതിന്റെ ത‍ുടക്കം എന്നാണ് കണ്ടെത്തൽ . രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്ക‍ുന്ന ഒര‍ു രോഗമാണിത് .

ഇന്ത്യയിൽ ആദ്യം ഈ രോഗം റിപ്പോർട്ട് കേരളത്തിൽ ത‍ൃശ‍ൂർ ജില്ലയിലാണ് . കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല കാസ‍ർഗോഡാണ് . പനി , ച‍ുമ , ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങൾ . വീട്ടിൽ നിന്ന് പ‍ുറത്തേക്ക് പോക‍ുമ്പോൾ മാസ‍്ക‍് ധരിക്ക‍ുക , മറ്റ‍ുള്ളവര‍ുമായി കൈവത‍ും സമ്പർക്കം പ‍ുലർത്താതിരിക്ക‍ുക ,യാത്രകൾ ഒഴിവാക്ക‍ുക , ആള‍ുകൾ തമ്മിൽ ഒര‍ു മീറ്റർ അകലം പാലിക്ക‍ുക ,കൈകൾ എപ്പോഴ‍ും ഹാൻ‍ഡ് വാഷ് ഉപയോഗിച്ച് കഴ‍ുക‍ുക , കണ്ണില‍ും മ‍ൂക്കില‍ും വായില‍ും കൈ കഴ‍ുകാതെ സ‍്പർശിക്കര‍ുത്.

കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വക‍ുപ്പിന്റെ ക്യാമ്പയിനാണ് ‘’Break the Chain.’’ കോവി‍ഡ് 19 ആശങ്ക വേണ്ട ജാഗ്രത മതി . കോവി‍ഡ് ബാധയ‍ുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വക‍ുപ്പിന്റെ നേത‍ൃത്വത്തിൽ ആരംഭിച്ച കോൾസെൻററാണ് - ദിശ 1056. കൊറോണക്കെതിരെ ഒന്നിക്കാം . ആരോഗ്യ വക‍ുപ്പിന്റെയ‍ും സർക്കാറിന്റെയ‍ും നിർദേശങ്ങൾ നിർബന്ധമായ‍ും പാലിക്ക‍ുക.

റനിൽ നാലകത്ത്
4 ബി എ.എം.എൽ.പി. സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം