എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

അതിരില്ലാത്ത മഹാമാരിയ‍ുടെ പിടിയിലാണ് നമ്മ‍ുടെ ലോകം . അമേരിക്ക ,ചൈന ,ഇറ്റലി , സ്പെയിൻ പോല‍ുള്ള രാജ്യങ്ങളില‍ും അനേകം ആള‍ുകൾ ഈ വൈറസ് കാരണം മരിച്ച‍ു കഴിഞ്ഞ‍ു . മറ്റ‍ു രാജ്യങ്ങളെ പോലെ നമ്മ‍ുടെ ഇന്ത്യയില‍ും എല്ലാ മേഖലകള‍ും സ്തംഭിച്ച‍ു . ആഘോഷങ്ങള‍ും സന്തോഷങ്ങള‍ും പങ്കിട‍ുന്ന ക‍ുട്ടികളായ ഞങ്ങള‍ുടെ ഈ അവധിക്കാലം ജാഗ്രതയോട‍ു ക‍ൂടിത്തന്നെ ഞങ്ങൾ ചിലവഴിക്ക‍ുകയാണ് . വൈറസിനെ എതിരിടാൻ നാം എല്ലാവര‍ും വ്യക്തി ശ‍ുചിത്വവ‍ും അത‍ുപോലെ തന്നെ പരിസര ശ‍ുചിത്വവ‍ും പാലിക്കേണ്ടതാണ് . വ്യക്തികൾ തമ്മിൽ ഒര‍ു മീറ്റർ അകലം പാലിക്ക‍ുക , ത‍ൂവാല കൊണ്ടോ മാസ്ക് കൊണ്ടോ മ‍ുഖം മറക്ക‍ുക ,കൈകൾ സോപ്പ് കൊണ്ടോ ഹാൻഡ് വാഷ് കൊണ്ടോ 20 സെക്കന്റ് കഴ‍ുക‍ുക ,ആവശ്യമില്ലാതെ കണ്ണില‍ും മ‍ൂക്കില‍ും മ‍ുഖത്ത‍ും തൊടാതിരിക്ക‍ുക , ആവശ്യമില്ലാതെ വീട്ടിൽ നിന്ന് പ‍ുറത്തിറങ്ങാതിരിക്ക‍ുക ത‍ുടങ്ങിയ സർക്കാരിന്റെ കർശന നിർദേശങ്ങൾ നമ്മൾ നിർബന്ധമായ‍ും പാലിച്ച‍ുകൊണ്ട് നമ‍ുക്ക് കൊറോണയെ തോൽപ്പിക്കാം .

ഹന്ന ഫാത്തിമ
3 എ എ .എം. എൽ .പി . സ്കൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം