എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/അവരും മനുഷ്യർ

Schoolwiki സംരംഭത്തിൽ നിന്ന്
അവരും മനുഷ്യർ


അന്ന് നല്ല ദിവസമാകും എന്ന് കരുതി പോലീസുകാർ ഇറങ്ങി. ഇന്നത്തെ ഡ്യൂട്ടി ആളൊഴിഞ്ഞ റോഡായിരുന്നു. എങ്കിലും രണ്ട് മൂന്ന് വണ്ടികൾ പോകുന്നുണ്ടായിരുന്നു. ആ റോഡിന്റെ രണ്ട് ഭാഗത്തും പാടമായിരുന്നു. പോലീസുകാർ മരത്തിന്റെ തണലിലിരുന്നു നേരം ഉച്ച. തീ പോലെ പൊള്ളുന്ന വെയിലിൽ ഒരു കർഷകൻ വീട്ടിലേക്ക് മടങ്ങുന്നു. ഉച്ചഭക്ഷണം കഴിക്കാൻ അയാൾ ആ വഴി പോയപ്പോൾ അവർ ആട്ടി ഓടിച്ചു. ആയാൾ വീട്ടിൽ ചെന്ന് ഒരു കുഞ്ഞ്. അമ്മയില്ല അയാൾ ഭക്ഷണം കഴിച്ച് കുറച്ച് ചോറ് പാത്രത്തിൽ പൊതിഞ്ഞ് എന്നിട്ട് വന്ന വഴി തന്നെ പാടത്തേക്ക് പോയി. പേടിയോടെ പോലീസിന്റെ മുമ്പിൽ ചെന്നു പറഞ്ഞു. നിങ്ങൾ ഈ ചൂടിൽ വിശന്നിരിക്കാവും ഇതാ എന്റെ വകഭക്ഷണം എന്ന് പറഞ്ഞ് അയാൾ പോയി മറഞ്ഞു. ആ പോലീസ്കാർ ചേർന്ന് പൊതിചോർ തിന്നാൽ നിന്നപ്പോൾ ഒരു ബൈക്ക് വരുന്നു. അപ്പോഴേക്കും അവർ ജാഗരൂഗരായി. മഹാമാരിയെ തടുക്കാൻ നാടിനെ , നമ്മളെ രക്ഷിക്കാൻ പോലീസ് പൊരുതുകയാണ്. അതുകൊണ്ട് ആരും പുറത്തിറങ്ങരുത്. നമ്മുടെ ആരോഗ്യം നാം സൂക്ഷിക്കണം അവരും മനുഷ്യരാണ്. അവർക്കും കുടുംബവും കുട്ടികളും ഉണ്ട്. അവരുടെ ആരോഗ്യം വകവെക്കാതെയാണ് നമ്മുടെ നാടിനായി അവർ പൊരുതുന്നത്. അതുകൊണ്ട് നമുക്ക് നമ്മുടെ നാടിനായി കൈ കോർക്കാം ...

അഭിനയ MP
2 A എ.എം.എൽ.പി.സ്‌കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ