എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/അങ്ങിനെ ഒരു കൊറോണ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങിനെ ഒരു കൊറോണ കാലത്ത്

ജീവിതം ആസ്വദിച്ച് പോകുമ്പോഴാണ് അതിരുകൾ താണ്ടി കൊറോണ എത്തുന്നത് . ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളേയും ചുരുങ്ങിയ സമയം കൊണ്ടില്ലാതാക്കാൻ നമ്മുടെ കണ്ണു കൊണ്ട് കാണുവാൻ പോലും സാധിക്കാത്ത സൂക്ഷ്‌മ ജീവിക്ക് സാധിച്ചു. വീട്ടിൽ അന്യരായിനടന്നിരുന്ന നമ്മളെ വീട്ടിൽ തളച്ചിടാനും കൊറോണ എന്ന മഹാമാരിക്ക് കഴിഞ്ഞു. ഇനി ഒരറിയിപ്പ് ഉണ്ടാക്കുന്നത് വരെ ക്ലാസില്ലെന്നറിഞ്ഞപ്പോൾ സന്തോഷിച്ചു പക്ഷേ ഓൺലൈൻ ക്ലാസിന്റെ രൂപത്തിൽ ആ സന്തോഷം തല്ലിക്കെടുത്തി. നമുക്കന്യമായിരുന്ന പലതും നമ്മിലേക്കടുത്തു. ശുചിത്വത്തിന്റേയും സംരക്ഷണത്തിന്റേയും ഭാഗമായി ഹാൻ വാഷും സാനിറ്റൈസറും ഫേസ് മാസ്കും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ഹോട്ടൽ ഭക്ഷണത്തിനും ഫാസ്റ്റ് ഫുഡിനും അടിമപ്പെട്ട ജനതയെ അടുക്കള പരീക്ഷണശാലകളാക്കുകയും തീൻ മേശകൾ നാടൻ രുചികളിലേക്കുള്ള മടക്കയാത്രകളാക്കുകയും ചെയ്തു. ചിക്കന്റേയും മീനിന്റേയും സ്ഥാനം ചക്കയും ചേനയും കൈക്കലാക്കി. ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ എവിടെയൊക്കെയോ മറന്നു വെച്ച ചിലതിനെ പൊടി തട്ടിയെടുക്കാനുള്ള അവസരം കൂടിയായിരുന്നു ഈ കോറന്റൈൻ കാലം

ഫാത്തിമ റന
2 എ എ,എം ,എൽ ,പി ,സ്കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം