എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/അക്ഷരവൃക്ഷം/കൊറോണ ക്കെന്ത് വിശേഷമമ്മേ?

കൊറോണ ക്കെന്ത് വിശേഷമമ്മേ?


കൊറോണ ക്കെന്ത് വിശേഷമമ്മേ?
അനുമോള് തിരക്കിടുന്നു.
കൊറോണ നാട്ടിൻ വി പത്ത് മോളേ
ഭൂമിയെ വിഴുങ്ങുന്ന വൈറസാണ്
ഒരു വ നിൽ നിന്നും മറ്റൊരു വനിലേക്ക്
പടർന്ന് പിടിക്കുന്നു കൊറോണയും.
സമ്പർക്കത്തിലൂടെ പകർന്നീടുന്നു
ലോകം മുഴുവനും വ്യാപിക്കുന്നു.
നൂറും ആയിരം ലക്ഷങ്ങളും
വൈറസിന്റെ കെണിയിൽപെട്ടു.
കൊറോണ ഭൂമിയെ വിഴുങ്ങിടുമ്പോൾ
ലോകം മുഴുവൻ ഭയന്നിടുന്നു.
ഒട്ടും ഭയപ്പെടാതിന്ത്യ മാത്രം
ജാഗ്രത പാലിച്ചീടെന്നു ചൊല്ലി
ചികിത്സിക്കെത്തുന്നോരെല്ലാരേയും
സ്നേഹത്തോടെ പരിപാലിച്ചീടും
ഭൂമിയിലെ മാലാഖമാർ
ദൈവത്തിന്റെ പ്രതീക്ഷകളായ്
പകലന്തിയോളം നമുക്ക് വേണ്ടി തെരുവിലിറങ്ങുന്ന പോലീസുകാരും
ലോക് ഡൗൺ എന്ന പേരിലായി.....
തിക്കും തിരക്കും ഒഴിവായപ്പോൾ
വാഹനാപകടങ്ങളും അന്യമായി .....
ഹർത്താലും ജാഥയും സമരങ്ങളും
രാഷ്ട്രീയ മത്സരം ഒന്നുമില്ല.
നീയാണോ ഞാനാണോ വലിയ വനെന്നുള്ള ചിന്തയും നീങ്ങിപ്പോയി...
കൊറോണ കോവിഡ് വൈറ സെല്ലാം
ലോകത്തെ വിട്ട് പോയിടണേ....
 

Fathima filza kt
1 B എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത