എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/ഭീതിയകലാത്ത ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയകലാത്ത ലോകം

 മണ്ണും വിണ്ണും കീഴടക്കാൻ
ഉലകം ചുറ്റുന്ന മനുഷ്യകുലമേ....
       ലോകം മുഴുവനും നിൻ
വിരൽ തുമ്പിൽ ഒതുക്കിയപ്പോഴും
ഓർത്തില്ല നീ,
ഒരിത്തിരി കുഞ്ഞൻ വൈറസനു
മുന്നിൽ പകച്ചു പോകുമൊരുനാളെന്നു......
          വഴികളൊഴിഞ്ഞു
 വിദ്യാലയങ്ങളുമൊഴിഞ്ഞു
കടകളും കവലകളും ശൂന്യമായി.......
അണുവിനേ കൊല്ലുവാൻ
വഴിനീളെയൂടുന്നു
സഹജീവി സ്‌നേഹത്തിന്
കാവൽ ഭടന്മാർ.....
എവിടേക്കുനീളുമീ....
ഭീതിതൻ നാളുകൾ....
അറിയില്ല.. അറിയാനൊരു വഴിയില്ല
എല്ലാം ഈശ്വരനിലർപ്പിതം.
                       
      
 

Fathima ziya.M
3 എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത