എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി
   നമ്മൾ എപ്പോഴും ശുചിത്വം  പാലിക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം. 
    ഞാൻ ഒരു കഥയിലൂടെ പറയാം ഒരു ഗ്രാമത്തിൽ ഒരു കുടുംബം താമസിച്ചിരുന്നു അവർക്കൊരു മകനുണ്ടായിരുന്നു അവൻ  മഹാ വികൃതിയായിരുന്നു. പറഞ്ഞതൊന്നും അനുസരിക്കില്ല. അവൻ ചെളിയിൽ കളിക്കുന്നത് അമ്മ കണ്ടു. അഴുക്കിൽ കളിച്ചാൽ അസുഖം വരുമെന്ന് അമ്മ അവനോട് പറഞ്ഞു അവനത് കാര്യമാക്കിയില്ല താമസിയാതെ അവന് അസുഖം പിടിപെട്ടു. അവനെ പരിശോധിച്ച ഡോക്ടർ പറഞ്ഞു ശരീരത്തിൽ ധാരാളം അണുക്കളുണ്ട്, അതു മാറാൻ ഡോക്ടർ മരുന്ന് കൊടുത്തു കൊണ്ട് പറഞ്ഞു 
 ഇപ്പോൾ ഞാൻ മരുന്നു തരാം.പക്ഷെ എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കണം, അഴുക്കിൽ കളിക്കരുത്, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. 
     അതിന് ശേഷം ആ കുട്ടി അഴുക്കിൽ കളിച്ചിട്ടില്ല 
               
 
ലേഖനം         
 ഫാത്തിമ റിൻഷ.ടി1c