എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും

ദൈവം തന്ന ഒരു വരദാനമാണ് പ്രകൃതി എന്നാൽ ഇന്ന് നമ്മളിൽ പലർക്കും അത് അറിയാതെ പോകുന്നു. പെറ്റമ്മയെ സ്നേഹിക്കാൻ കഴിയാത്ത നമുക്ക് എങ്ങനെ പ്രകൃതിയെ സ്നേഹിക്കാൻ കഴിയും. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. എന്നാൽ ഇന്ന് സ്വന്തം ചങ്കിൽ കൈവച്ച് നമുക്ക് അങ്ങനെ പറയാൻ കഴിയുമോ? അതിനൊക്കെ കാരണക്കാർ ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ.അത് മനുഷ്യൻ എന്ന് 'നാം എല്ലാ കാര്യത്തിനും മറ്റുള്ളവരെയാണ് ആശ്രയിക്കുന്നത് 'പ്രകൃതിക്കും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും പക്ഷേ നമ്മൾ അതൊന്നും ചെയ്യാൻ അവയെ അനുവദിക്കുന്നില്ല' കൃഷിയെ പൂർണ്ണമായും നാം പുറം തള്ളി.എല്ലാത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാൻ തുടങ്ങി.. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ദിനംപ്രതി കൂടി വന്നു.പിന്നെ അത് കത്തിച്ചും വലിച്ചെറിഞ്ഞും പ്രകൃതിയെ ഉപദ്രവിച്ചു. ഒരു മരം പോലും വച്ചുപിടിപ്പിക്കാതെ ഉള്ള മരമെല്ലാം വെട്ടിനശിപ്പിച്ചു.വയലുകൾ നികത്തി അവിടെയെല്ലാം വീടുകളും ഫാക്ടറികളും ഉണ്ടാക്കി.കാലാവസ്ഥ വ്യതിയാന മായി നമുക്ക് ലഭിക്കുന്ന മഴ പോലും ഇല്ലാതായി.ഇതിനെയൊക്കെ ഒറ്റക്കെട്ടായി നമുക്ക് നേരിടാം. പ്രകൃതി അമ്മയാണ് എന്ന ഒരു തോന്നൽ ഉണ്ടായാൽ മതി.

നിവേദ്കൃഷ്ണ III B