എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ലോകത്തെയാകെ വിറപ്പിച്ച 'കോവിഡ് 19' മഹാമാരിക്ക് തുടക്കമിട്ടത് മധ്യചൈ നയിലെ യാങ് ടി സി നദിക്കരയിലുള്ള നഗരമായ ' വുഹാനി'ലായിരുന്നു. അവിടുത്തെ മാംസമാർക്കറ്റാണ് വൈറസ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്നത്. ലോകമെമ്പാടും വ്യാപിച്ച ഈ മഹാമാരിയിൽ ഇതിനകം 2 ലക്ഷത്തിലധികംപേർ മരിച്ചു. 30 ലക്ഷം പേർക്ക് രോഗബാധയുണ്ടായി. തുടർന്ന് എല്ലാ രാജ്യങ്ങളിലും കോവിഡിനെതിരെ ശക്തമായ നടപടികൾ തുടങ്ങി. ഗതാഗത സൗകര്യങ്ങൾ റദ്ദാക്കുകയും, ആളുകൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, ജനസമ്പർക്കംകുറയ്ക്കുക, പുറത്തു പോയി വന്നാൽ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുക. തുടർന്ന് രോഗവ്യാപനം തടയുന്നതിനു വേണ്ടി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. രാവിലെ 7 മണി മുതൽവൈകുന്നേരം 5 മണി വരെ മാത്രം കടകൾ ( അവശ്യസാധനങ്ങ ൾ) തുറക്കാവൂ എന്നും നിയമം വന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത്മരണ സംഖ്യ കുറവാണ്. അതിന് കാരണം നമ്മുടെ ചെറുത്തുനിൽപ്പാണ്. നമ്മുടെ നാടിനേയും ജനങ്ങളേയും ഈ മഹാമാരിയിൽ നിന്നും സംരക്ഷിക്കാൻ നമുക്ക് ഒന്നിച്ചു പൊരുതാം . ഇനിയും നമുക്ക് പ്രതിരോധ പ്രവർത്തനങ്ങൾ തുടരാം. "STAY AT HOME SAFE OUR LIFE " ലേഖനം നിരഞ്ജൻ.എം .സി./2 A |