എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/അക്ഷരവൃക്ഷം/കൊറോണ എന്റെ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്റെ അനുഭവം
 ലോകം മുഴുവൻ പേടിയിൽ വിറക്കുന്ന കൊറോണ കാലത്ത്. പേടിച്ചാലും കുറെ നല്ല കാര്യങ്ങൾ ചെയ്യാനായി സാധരണ ഞാൻ സ്‌കൂൾ കഴിഞ്ഞു വന്നാൽ കളിക്കാൻ പോവാറായിരുന്നു പതിവ്.വീട്ടിലെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ലായിരുന്നു.ഇപ്പോൾ വീട്ടിൽ തന്നെ ആയത് കൊണ്ട് കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു .എന്റെ ഇക്കാക്കയും അനിയനും ഉമ്മയും ആയിട്ട് കൂടുതൽ അടുപ്പം ഉണ്ടായി.എല്ലാവരും കൂടി ഉള്ള ജോലികളും തമാശയും ചിരിയും കളിയും എല്ലാം ഉണ്ടായി.ഇത് എല്ലാം ഇന്നത്തെ കാലത്ത് നഷ്ടമായതായിരുന്നു.അതെല്ലാം തിരികെ ലഭിച്ചത് പോലെ.ഉമ്മാന്റെ കാലത്ത് ഉണ്ടായ കാര്യങ്ങളും പല അനുഭവങ്ങളും ഉമ്മ പറയും, കേട്ട് ഇരിക്കാൻ നല്ല രസമാണ്. എല്ലാവരും കൂടി ഇരുന്നുള്ള ഭക്ഷണം കഴിക്കലും വർത്തമാനവും ചർച്ചയും എല്ലാം ഉണ്ട്.കൊറോണയെ പറ്റി വാർത്തകൾ കേൾക്കുമ്പോൾ പേടി തോന്നും.എന്നാലും മറുഭാഗം നോക്കുമ്പോൾ അല്പം സന്തോഷവും ഉണ്ട്.ഇന്ന് ആർക്കും ഒന്നിനും സമയമില്ലാത്ത കാലമായിരുന്നു.അതിന് ഒരല്പം മാറ്റം ഉണ്ടായി.പിന്നെ ഞാൻ കുറച് പച്ചക്കറികൾ വീട്ടിൽ ഉണ്ടാക്കി.ദിവസവും അത് നനച്ചു കൊടുക്കും.അത് വളർന്നു വരുമ്പോൾ സന്തോഷം തോന്നി.അതിന്റെ കൂടെ കൊറോണ എന്ന മഹമാരിയെ എന്നെന്നേക്കും ആയി നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ ഞാനും ഒരു പങ്കാളി ആകും.....
 ലേഖനം
     സിയാദ് സൽമാൻ.4.A