എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/മഹാമാരിയെപ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയെപ്രതിരോധിക്കാം
കോവിഡ് 19 എന്ന മാരക രോഗം ചൈനയിലുള്ള വുഹാനിലാണ് ആദ്യമായി പൊട്ടി പുറപ്പെട്ടത്. വുഹാനിലെ ഒരു മാംസ മാർക്കറ്റിൽ ആയിരുന്നു അത്. 2019 -ൽ ആദ്യമായി രോഗം ഉണ്ടായത്.പല രാജ്യങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചു. കൊറോണ വൈറസാണ് ഈ രോഗം പടർത്തുന്നത്.

പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗിയുടെ സ്പർശനത്തിലൂടെയും സ്രവത്തിലൂടെയും രോഗം പടരുന്നു. കൈകൾ സോപ്പ് ഉപയോഗിച്ച് വീണ്ടും വീണ്ടും കഴുകി രോഗത്തെ തടയാം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിച്ച് മുൻകരുതൽ എടുക്കാം.14 ദിവസം അണു സമാധിയാണ് .14 ദിവസം ക്വാറന്റേൻ പാലിക്കണം. നമ്മുടെ കൊച്ചു കേരളവും ഈ രോഗത്തിന്റെ പിടിയിലായി. ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഒരു ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചു.തുടർന്ന് 21 ദിവസത്തെ ലോക് ഡൗൺപ്രഖ്യാപിച്ചു. അങ്ങനെ ഈ മാരക വൈറസിന്റെ സമൂഹ വ്യാപനം തടഞ്ഞു. കേരളം ലോകത്തിന് മാതൃകയായി .ആരോഗ്യ വകുപ്പിനും വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മെയ് 3 വരെ സമൂഹിക അകലം പാലിച്ച് കൊണ്ട് കോവിഡ് 19 വിമുക്ത കേരളത്തെ സ്വാഗതം ചെയ്യാനായി ഞാൻ കാത്തിരിക്കുന്നു.


Aradhya
3 സി എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം