എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണ വൈറസ് കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് കോവിഡ് 19
ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലെ ഒരു മാർക്കറ്റായിരുന്നു ' ഹുനാൻ'. 2019 ഡിസംബർ 31 ന് ഒരാൾ ഹുനാൻ മാർക്കറ്റിലേക്ക് പോവുകയുണ്ടായി. അവിടെ നിന്നു ഏതോ ഒരു മൃഗത്തിൽ നിന്ന് ഒരു വൈറസ് പകർന്നു.അങ്ങനെ അയാൾ വുഹാൻ പട്ടണത്തിലേക്ക് പോയി. ആ പട്ടണത്തിലുള്ള ചില ആളുകൾക്ക് വൈറസ് പകർന്നു കൊണ്ടിരുന്നു. വുഹാനിലെ ചില ഡോക്ടർമാർ ഇത് കൊറോണ വൈറസാണെന്ന് കണ്ടുപിടിച്ചു.ഈ രോഗത്തിന് മരുന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ മനുഷർ ആ വൈറസ് ബാധിച്ച് മരിച്ചു കൊണ്ടിരിക്കുകയാണ്.

കൊറോണ വൈറസ് " കോവിഡ് -19 എന്ന പേരിൽ അറിയപ്പെട്ടു . ആ പട്ടണത്തിൽ ജോലി ചെയ്യുന്ന ആളുകൾ അവരുടെ രാജ്യത്ത് പോവുകയും ചെയ്തു. അങ്ങനെ പല രാജ്യത്തും ഈ വൈറസ് പടർന്നു പിടിച്ചു. ഓരോ ദിവസവുംമരണ നിരക്ക്കൂടി കൊണ്ടിരുന്നു. ഇപ്പോൾ നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ വൈറസ് പടർന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവിഡ്- 19 സ്ഥിരീകരിച്ചു. സർക്കാർ വൈറസ് പടരാതിരിക്കാൻ ചില കാര്യങ്ങൾ നടപ്പിലാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, കടകൾ, ഫാക്ടറികൾ, തുടങ്ങിയവ അടച്ചിട്ടു. ലോക്ക് ഡൗൺ നടപ്പിലാക്കി. കേരളത്തിലെ പല ജില്ലകളിലും കോവിഡ് _19 സ്ഥിരീകരിച്ചു. ഈ രോഗത്തിൽ നിന്ന് രക്ഷനേടാൻ നമ്മൾ ഭയപ്പെടാതെ ജാഗ്രത പാലിക്കണം എന്നായിരുന്നു സർക്കാരിന്റെ സന്ദേശം. ഈ വൈറസ് പകരാതിരിക്കാൻ മാസ്ക്ക് ധരിക്കുക, ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം, കൂട്ടംകൂടാൻ പാടില്ല എന്നീ നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകി. പനി, ചുമ, ജലദോഷം, ശ്വാസതടസ്സം, തൊണ്ടവേദന, എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.


ഹനൂന. സി
3 A എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം