എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണകാലത്തെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലത്തെ ശുചിത്വം
കൂട്ടുകാരെ നമസ്കാരം..... ശുചിത്വത്തെ കൊറോണ യുമായി ബന്ധപ്പെടുത്തിയാണ് ഇന്ന് ഞാൻ നിങ്ങളുടെ മുൻപിൽ എത്തിയിട്ടുള്ളത്.

നിത്യ ജീവിതത്തിലെ ഒരു അവശ്യഘടകമാണ് ശുചിത്വം. ഇന്ന് നാം നേരിടുന്ന ഒരു മഹാമാരി ആണല്ലോ കൊറോണ. ഇതിനെ പ്രതിരോധിക്കാൻ മരുന്ന് കണ്ടുപിടിക്കാത്ത ഈ സാഹചര്യത്തിൽ വ്യക്തി ശുചിത്വത്തി ലൂടെ മാത്രമേ നമുക്ക് ഈ മഹാമാരിയെ നേരിടാനാവൂ. ഡോക്ടർമാർ പറഞ്ഞതനുസരിച്ച് 20 സെക്കൻഡ് കൈ കഴുകിയാലേ കൈ വൃത്തിയാകു. പലർക്കും ഇതുവരെ കൊറോണ എന്ന യാഥാർത്ഥ്യം തിരിച്ചറിയാനായിട്ടില്ല. സാമൂഹിക അകലവും നമ്മൾ വ്യക്തി ശുചിത്വത്തിന് കൂടെ മുമ്പോട്ടു കൊണ്ടു പോകണം. ശുചിത്വം എന്നത് നാം ശീലിച്ചിടേണ്ട ഒന്നാണ്. ഇത് നമ്മളിൽ നല്ലതു മാത്രമേ വരുത്തുന്നുള്ളൂ... മാത്രമല്ല നാം ഇതിനെ ഒരിക്കലും ഭയക്കരുത്. എന്തും നേരിടാനുള്ള കരുത്ത് നമുക്ക് എപ്പോഴും ഉണ്ടാവണം,,, ഭയം അല്ല വേണ്ടത് ജാഗ്രത ആണ്. പലർക്കും ആശങ്ക ഉണ്ടാകും എന്താണ് കൊറോണാ വൈറസ് എന്ന്. നമുക്ക് എന്താണ് കൊറോണ എന്നതിലൂടെ ഒന്ന് സഞ്ചരിച്ചാലോ??? എന്തു പറയുന്നു? വരൂ കൂട്ടുകാരെ..... സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്ന് പറയുന്നതിനേക്കാൾ വൈറസുകളുടെ ഒരു വലിയ കൂട്ടം ആണ് കുറവാണ് എന്ന് പറയുന്നത് ആയിരിക്കുമല്ലോ ഉചിതം !!! മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളം ആയിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ടുതന്നെ സുനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ തകരാറിൽ ആക്കാൻ കെൽപ്പുള്ള കൊറോണ വയറ സ്സുകൾ ആയിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്കും കാരണമായത്..... കേട്ടല്ലോ കൂട്ടുക്കാരെ....... ഇനി നമുക്ക് ഈ മഹാമാരിയെ ഒന്നിച്ചു നേരിടാം 👍💪കരുതലോടെ...... 😌 StaY HomE....StaY SafE 😌


വൈഗ_പി
2 B എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം