എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/വാക്കിന്റെ വില

Schoolwiki സംരംഭത്തിൽ നിന്ന്
വാക്കിന്റെ വില

കാട്ടിലെ വലിയഒരു മരത്തിൽ കുറെ പക്ഷികൾ കൂടുവച്ച് താമസിച്ചിരുന്നു. ആ കൂട്ടത്തിൽ ഒരു പരുന്തും ഉണ്ടായിരുന്നു. പരുന്തിനെ മറ്റുപക്ഷികൾക്ക് ഇഷ്ടമല്ലായിരുന്നു. അവർ അവനെ കൂട്ടത്തിൽ കൂട്ടിയിരുന്നില്ല. അങ്ങനെ ഇരിക്കെ വേനൽക്കാലമായി, ഒരു സന്ധ്യക്ക് പക്ഷികളെല്ലാം കൂടണഞ്ഞു. പെട്ടന്നാണ് പരുന്തിന്റെ ശ്രദ്ധയിൽ അത് പെട്ടത്. ഒരു തീപ്പൊരി പറക്കുന്നു !വൈകാതെ കാട്ടുതീ നമ്മെയെല്ലാം നശിപ്പിക്കും. പരുന്ത് മറ്റുപക്ഷികളോടായി പറഞ്ഞു. "നമുക്ക് വേഗം രക്ഷപ്പെടാം". എന്നാൽ, പരുന്തിന്റെ വാക്കുകൾ ആരും ഗൗനിച്ചില്ല. പരുന്ത് അവിടെ നിന്നും പറന്നുപോയി. കുറച്ച് പക്ഷികൾ പരുന്തിനോടൊപ്പം അവിടം വിട്ടു. മറ്റു പക്ഷികൾ പരുന്തിനെ കളിയാക്കികൊണ്ട് കൂട്ടിൽ ഉറങ്ങാൻ കിടന്നു. രാത്രി നേരം ഏറെ ആയി, പക്ഷികളെല്ലാം ഉറക്കമായി. പെട്ടെന്നതാ ഒരു ശബ്‌ദം !ശബ്‌ദം കേട്ടവർ നോക്കിയപ്പോഴേക്കും കാടാകെ തീ പടർന്നിരുന്നു. രക്ഷപെടാൻ ഒരു പഴുതും ഉണ്ടായിരുന്നില്ല. പരുന്തിന്റെ വാക്കുകൾ കേൾക്കാത്തതുകൊണ്ടാണിതെല്ലാം, അവർ സങ്കടപ്പെട്ടു. വൈകാതെ അവരുടെ ജീവൻ ആ കാട്ടിൽ പൊലിഞ്ഞു.

ഗോകുൽ കൃഷ്ണ
4 എ എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ