എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കൊറോണയെ പേടിയാ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ പേടിയാ

നേരം പുലർന്നു. അത്തിമരത്തിലെ കൂട്ടിൽ നിന്നും പുറത്തേക്കിറങ്ങി. ചുറ്റും കണ്ണോടിച്ചു. ആരേയും കാണുന്നില്ല. എല്ലാവർക്കും എന്തുപറ്റി. അശോക മരത്തിൽ നിന്നും കുഞ്ഞിക്കുരുവിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കുന്നു. അവളുടെ മുത്തശ്ശി എന്തോ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്. എന്തിനാണിത്ര നിർബന്ധം പിടിച്ചു കരയുന്നത്. ആരും പുറത്തെങ്ങുമില്ല. കൂട്ടിലേക്കു മടങ്ങാം.


. . . ഛിൽ....ഛീൽ.... ശബ്ദം കേൾക്കുന്നല്ലോ. കുഞ്ഞനണ്ണാനായിരിക്കും. മാമ്പഴം തിന്നാൻ വന്നതായിരിക്കും. കുഞ്ഞിക്കിളി ചക്കര മാവിലേക്കു പറന്നു. അതാ കുഞ്ഞനിരുന്നു മാമ്പഴം തിന്നുന്നു. കുഞ്ഞിക്കിളിപറന്നുചെന്ന് കുഞ്ഞനണ്ണാന്റെ അരികിലിരുന്നു. അവൻ ഒറ്റച്ചാട്ടം. മറ്റൊരു കൊമ്പിലേക്കു ചാടിയിരുന്നു. എന്താ കുഞ്ഞാനീ വിട്ടിരിക്കുന്നതത്. കുഞ്ഞിക്കിളി ചോദിച്ചു. അത് സാമൂഹിക അകലം പാലിക്കാൻ. സാമൂഹിക അകലമോ എനിക്കു മനസ്സിലായില്ല. നീയൊന്നു തെളിച്ചു പറ കുഞ്ഞാ.

       കുഞ്ഞീ നീ പത്രമൊന്നും വായിക്കാറില്ലേ. പത്രത്തിലെന്താ പുതിയ വാർത്ത. ഈ ലോകം മുഴുവൻ ഒരു മഹാമാരി പടർന്നിരിക്കുന്നു. ഇപ്പോൾ തന്നെ ഒരുപാടു പേർ മരിച്ചു കഴിഞ്ഞു. സമ്പർക്കത്തിലൂടെയാണ് ഈ രോഗം പടർന്നു പിടിക്കുന്നത്. കോ വിഡ് 19 എന്നാണ് ഈ മഹാമാരിയുടെ പേര്. കൊറോണ എന്നു പേരുള്ള ഒരു വൈറസാണിത് പടർത്തുന്നത്. വൈറസ് എന്നാൽ ഒരു സൂക്ഷ്മ ജീവിയാണ്. കണ്ണൂ കൊണ്ടൊന്നും കാണില്ല.
   ഈ അസുഖം വരാതിരിക്കാൻ നമ്മൾ എന്തു ചെയ്യണം. നമ്മുടെ ആശാവർക്കർ കിന്നരിത്തുമ്പി പറഞ്ഞതും പത്രത്തിൽ നിന്നും വായിച്ചതും ഞാൻ നിനക്കു പറഞ്ഞു തരാം.
   കൈകൾ വൃത്തിയായി സോപ്പിട്ടുകഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മറച്ചുപിടിക്കണം. സാമൂഹിക അകലം പാലിക്കണം. കഴിവതും വീട്ടിൽ തന്നെ കഴിയുക. അത്യാവശ്യത്തിനു മാത്രം പുറത്തു പോകുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിയ്ക്കണം. കൂട്ടം കൂടരുത്. 
  നമ്മുടെ കുഞ്ഞിക്കുരുവിയുടെ അമ്മ നേഴ്സല്ലേ. അവർ ജോലി ചെയ്യുന്ന മെഡിക്കൽ കോളേജിൽ ഈ അസുഖമുള്ളവരുണ്ട്. അത്തരം രോഗികളെ പരിചരിക്കുന്നതു കൊണ്ട് അവർക്ക് വീട്ടിൽ വരാൻ പറ്റില്ല. ഡ്യൂട്ടി സമയം കഴിഞ്ഞാലും കുറച്ചു ദിവസം അവർ അവിടെത്തന്നെ ക്വാറന്റൈനിൽ കഴിയണം. അവർക്ക് അസുഖം പിടിച്ചിട്ടില്ല എന്ന ടെസ്റ്റിന്റെ റിസൽറ്റു വന്നാലേ വീട്ടിൽ വരാൻ പറ്റുള്ളൂ. പാവം കുഞ്ഞിക്കുരുവിയും അമ്മയും.

ശരി കുഞ്ഞാ ഇനി ഞാൻ കൂട്ടിൽ ഇരുന്നോളാം. എവിടേം പറന്നു നടക്കില്ല. നമ്മുടെ കാട്ടിലെങ്ങും ഈ മഹാമാരി പടർന്നു പിടിക്കാതിരിക്കട്ടെ. നമുക്കു പ്രാർത്ഥിക്കാം

അമേയ. കെ.
3 A എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ