എ.എം.എൽ.പി.സ്കൂൾ അല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചിത്രശാല

എ.എം.എൽ.പി.സ്കൂൾ അല്ലൂർ
വിലാസം
അല്ലൂർ

കന്മനം-തെക്കുമുറി പി.ഒ., കൽപക‍ഞ്ചേരി (വഴി), മലപ്പുറം
,
676551
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽalloorschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19604 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി . ഹമീദ്
അവസാനം തിരുത്തിയത്
25-03-202419604


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലെ താനൂർ സബ് ജില്ലയിലെ വളവന്നൂർ പഞ്ചായത്തിലെ പഴയകാല വിഭ്യാ‍സ സ്ഥാപനങ്ങളിലൊന്നാണ് അല്ലൂർ എ.എം.എൽ.പി സ്കൂൾ.

ചരിത്രം

വളവന്നൂർ പ‍ഞ്ചായത്തിലെ പത്താം വാർഡിലാണ് മലപ്പുറം ജില്ലയിലെതന്നെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ എ.എം.എൽ.പി.സ്കൂൾ അല്ലൂർ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ ലഭ്യമായ രേഖകൾ പ്രകാരം, ഈ വിദ്യാലയം 1936 ൽ ആരംഭിച്ചതായി കാണുന്നു. അതിനുമുമ്പും ഇവിടെ ഒരു പാഠശാല പ്രവർത്തിച്ചിരുന്നതായി പഴമക്കാർ പറഞ്ഞത് മുതിർന്നവർ ഓർക്കുന്നു. വളവന്നൂർ,തിരുന്നാവായ,തലക്കാട് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഈ കൊച്ചുഗ്രാമം ആദ്യകാലങ്ങളിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കമായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യംവച്ച് 'മുഹമ്മദ് മാസ്റ്റർ' എന്ന അധ്യാപകനാണ് 1936 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അമ്പതോളം കുട്ടികളുമായി ഒരു ഓലപ്പുരയിൽ തുടങ്ങിയ സംരംഭമാണ് കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ നഴ്സറി വിഭാഗമുൾപ്പെടെ മുന്നൂറോളം കുട്ടികളുമായി ആധുനിക സൗകര്യങ്ങളോടെ ജില്ലയിലെതന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 1978 ൽ 'ഖിദ്മത്തുൽ ഇസ്ലാം സംഘം' ഈ വിദ്യാലയം ഏറ്റെടുത്തതോടെ വിദ്യാലയത്തിൻറെ വളർച്ച ദ്രുതഗതിയിലായി. സ്കൂൾ പുരോഗതിക്ക് ആവശ്യമായ പ്രവർത്തനങ്ങളിലൂടെ മാനേജ്മെൻറ് സ്കൂളിനെ മാതൃകാപരമായി മെച്ചപ്പെടുത്തി എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാ​​ണ്. വിദ്യാലയത്തിലെ ക്ലാസ്സ് മുറികളും പാചകപ്പുരയും ശൗചാലയങ്ങളുമുൾപ്പെടെ എല്ലാ നിർമ്മിതികളും കോൺക്രീറ്റിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്നത് സുരക്ഷയുടെ കാര്യത്തിൽ ഒരു വലിയ ചുവടുവയ്പാണ്.കമ്പ്യൂട്ടർ ലാബ്, ഇൻറർനെറ്റ് സൗകര്യം, ആയിരത്തിലേറെ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി, ഉച്ചഭാഷിണി, വിശാലമായ കളിസ്ഥലം, വാഹനസൗകര്യം മുതലായവ ഇവിടുത്തെ കുട്ടികളുടെ സൗഭാഗ്യങ്ങളിൽ ചിലതാണ്. കുട്ടികളുടെ നൈസർഗികവാസനകളെ വളർത്തുന്നതിലും സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിലും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് പ്രാവീണ്യം നേടി കൊടുക്കുന്നതിലും നിതാന്തശ്രദ്ധ ചെലുത്തുന്ന ഇവിടുത്തെ അധ്യാപകർ ഈ വിദ്യാലയത്തെ ഒരു മികവിൻറെ കേന്ദ്രമായി മാറ്റികൊണ്ടിരിക്കുകയാണ്. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഓജസും തേജസുമായി പ്രവർത്തിക്കുന്ന അധ്യാപകരക്ഷാകർതൃസമിതിയുടെയും പൂർവവിദ്യാർത്ഥി സംഘടനയുടെയും സഹായത്തോടെ ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കുമെന്നത് സുനിശ്ചിതമാണ്.}}

കൂടുതൽ അറിയുവാൻ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ ധാരാളം സൗകര്യങ്ങളുണ്ട്.......

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ സ്കൂളിൽ കുട്ടികൾക്ക്

കൂടുതൽ അറിയുവാൻ

മാനേജ്‌മെന്റ്

കൂടുതൽ അറിയുവാൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
Sl. No. പേര് കാലഘട്ടം
1 രഘുനാഥക്കുറുപ്പ്
2 ഷീല കെ.പി
3 പി,ഹമീദ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്ര.ന പൂർവ്വ വിദ്യാർത്ഥികളുടെ പേര് മേഖല
1
2
3

ചിത്രശാല

ചരിത്രം

എ.എം.എൽ.പി.സ്കൂൾ അല്ലൂർ/ചരിത്രം           വളവന്നൂർ പ‍ഞ്ചായത്തിലെ പത്താം വാർഡിലാണ് മലപ്പുറം ജില്ലയിലെതന്നെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ എ.എം.എൽ.പി.സ്കൂൾ അല്ലൂർ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ ലഭ്യമായ രേഖകൾ പ്രകാരം, ഈ വിദ്യാലയം 1936 ൽ ആരംഭിച്ചതായി കാണുന്നു. അതിനുമുമ്പും ഇവിടെ ഒരു പാഠശാല പ്രവർത്തിച്ചിരുന്നതായി പഴമക്കാർ പറഞ്ഞത് മുതിർന്നവർ ഓർക്കുന്നു. കൂടുതൽ വായിക്കുക വളവന്നൂർ,തിരുന്നാവായ,തലക്കാട് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഈ കൊച്ചുഗ്രാമം ആദ്യകാലങ്ങളിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കമായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യംവച്ച് 'മുഹമ്മദ് മാസ്റ്റർ' എന്ന അധ്യാപകനാണ് 1936 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അമ്പതോളം കുട്ടികളുമായി ഒരു ഓലപ്പുരയിൽ തുടങ്ങിയ സംരംഭമാണ് കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ നഴ്സറി വിഭാഗമുൾപ്പെടെ മുന്നൂറോളം കുട്ടികളുമായി ആധുനിക സൗകര്യങ്ങളോടെ ജില്ലയിലെതന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
           1978 ൽ 'ഖിദ്മത്തുൽ ഇസ്ലാം സംഘം' ഈ വിദ്യാലയം ഏറ്റെടുത്തതോടെ വിദ്യാലയത്തിൻറെ വളർച്ച ദ്രുതഗതിയിലായി. സ്കൂൾ പുരോഗതിക്ക് ആവശ്യമായ പ്രവർത്തനങ്ങളിലൂടെ മാനേജ്മെൻറ് സ്കൂളിനെ മാതൃകാപരമായി മെച്ചപ്പെടുത്തി എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാ​​ണ്. വിദ്യാലയത്തിലെ ക്ലാസ്സ് മുറികളും പാചകപ്പുരയും ശൗചാലയങ്ങളുമുൾപ്പെടെ എല്ലാ നിർമ്മിതികളും കോൺക്രീറ്റിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്നത് സുരക്ഷയുടെ കാര്യത്തിൽ ഒരു വലിയ ചുവടുവയ്പാണ്.കമ്പ്യൂട്ടർ ലാബ്, ഇൻറർനെറ്റ് സൗകര്യം, ആയിരത്തിലേറെ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി,  ഉച്ചഭാഷിണി, വിശാലമായ കളിസ്ഥലം, വാഹനസൗകര്യം മുതലായവ ഇവിടുത്തെ കുട്ടികളുടെ സൗഭാഗ്യങ്ങളിൽ ചിലതാണ്.
            കുട്ടികളുടെ നൈസർഗികവാസനകളെ വളർത്തുന്നതിലും സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിലും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് പ്രാവീണ്യം നേടി കൊടുക്കുന്നതിലും നിതാന്തശ്രദ്ധ ചെലുത്തുന്ന ഇവിടുത്തെ അധ്യാപകർ ഈ വിദ്യാലയത്തെ ഒരു മികവിൻറെ കേന്ദ്രമായി മാറ്റികൊണ്ടിരിക്കുകയാണ്. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഓജസും തേജസുമായി പ്രവർത്തിക്കുന്ന അധ്യാപകരക്ഷാകർതൃസമിതിയുടെയും പൂർവവിദ്യാർത്ഥി സംഘടനയുടെയും സഹായത്തോടെ ഇനിയും ഉയരങ്ങളിലെത്താൻ സാധിക്കുമെന്നത് സുനിശ്ചിതമാണ്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ നിരപ്പായ ഭൂമിയിലാണ് ചുറ്റുമതിലിനാൽ സംരക്ഷിതമായ ഈ പ്രാഥമിക വിദ്യാലയം നിലകൊള്ളുന്നത്. വിദ്യാലയമുറ്റം വരെ വാഹനങ്ങൾക്ക് എത്തിച്ചേരുവാൻ കഴിയുന്നവിധത്തിലുള്ള പാത കുട്ടികളുടെ യാത്ര അനായാസമാക്കുന്നു. എട്ട് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും ഓഫീസ് മുറിയും പ്രീപ്രൈമറി വിഭാഗത്തിനായ് മൂന്ന് ക്ലാസ് മുറികളും ഉൾകൊള്ളുന്ന കോൺക്രീറ്റ് കെട്ടിടങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത്. കൊടിയ വേനലിലും വറ്റാത്ത വലിയ കിണറും, വിറകടുപ്പും ഗ്യാസടുപ്പും ഉള്ള പാചകപ്പുരയും, ആവശ്യാനുസരണം ശൗചാലയങ്ങളും ഈ വിദ്യാലയത്തിന്റെ മുതൽകൂട്ടാണ്. വിശാലമായ കളിസ്ഥലവും വിശ്രമിക്കാൻ ആവശ്യമായ മരച്ചുവടുകളും ഇവിടുത്തെ വിദ്യാർത്ഥികളെ കൂടുതൽ ഉന്മേഷവാന്മാരാക്കുന്നു. കുട്ടികളുടെ താൽപ്പര്യത്തിനിണങ്ങുന്ന രീതിയിലുള്ള കളിസ്ഥലവും പഠനോദ്യാനവും കുട്ടികളെ കൂടുതൽ ആകൃഷ്ടരാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_അല്ലൂർ&oldid=2375207" എന്ന താളിൽനിന്ന് ശേഖരിച്ചത്