എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കേവിഡ് കാല അനുഭവങ്ങൾ ( അനുഭവക്കുറിപ്പ് )

Schoolwiki സംരംഭത്തിൽ നിന്ന്
കേവിഡ് കാല അനുഭവങ്ങൾ ( അനുഭവക്കുറിപ്പ് )

മാർച്ചിലെ പരീക്ഷ കഴിഞ്ഞാൽ രണ്ടു മാസം സ്കൂളിൽ പോകണ്ടാ.. കളിച്ചു നടക്കാം .... വിരുന്നു പോകാം .... പാർക്കിൽ പോകാം ... പുതിയ സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ ചേരണം .... പരീക്ഷ എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞാൽ മതിയെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് വിദേശത്ത് നിന്ന് കൊറോണ വന്നു എന്ന് വാർത്ത വരുന്നത്. സ്കൂളെല്ലാം അടച്ചിടുമെന്ന് പറഞ്ഞപ്പോൾ എനിക്ക് സങ്കടമായി. കൂട്ടുകാരെയും ടീച്ചർമാരെയും പെട്ടെന്ന് പിരിയേണ്ടി വന്നത് മനസ്സിൽ വിഷമമുണ്ടാക്കി. പരീക്ഷയില്ലാതെ തന്നെ എല്ലാവരെയും വിജയിപ്പിക്കുമെന്ന് .സർക്കാർ പറഞ്ഞപ്പോൾ സന്തോഷമായി. സാധാരണ അവധിക്കാലത്ത് ഞാനും അനുജനും മാത്രമേ പകൽ വീട്ടിലുണ്ടാവാറുള്ളൂ. അയൽവാസികളെ നോക്കാനേല്പിച്ചിട്ടണ് അവർ പോകാറ്. എന്നാൽ ഇത്തവണ സ്ഥിതി മാറി. ഞങ്ങളോടൊപ്പം ഉമ്മയും ഉപ്പയും എപ്പോഴുമുണ്ട്. അതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ അടുത്ത വീട്ടിലെ കൂട്ടുകാരുമായി കളിക്കാൻ പറ്റാത്തതിൽ ദു:ഖമുണ്ട്. ഇപ്പോൾ ശരിക്കും തടവിലിട്ട പോലെയാണ് തോന്നുന്നത്... ഉമ്മക്കും ഉപ്പക്കും കൂലി വേലക്ക് പോകാൻ കഴിയാത്തതിനാൽ വരുമാനമൊന്നുമില്ല. എന്നാൽ സർക്കാർ അരിയും സാധനങ്ങളും എത്തിച്ചതു കൊണ്ട് പട്ടിണിയില്ലാതെ കഴിയാം. അതുപോലെ മറ്റ് പല സംഘടനകളും കിറ്റ് തരുന്നുണ്ട്. ഇതെല്ലാം വലിയ ആശ്വാസമാണ് ഞങ്ങളെപ്പോലുള്ള കുടുംബങ്ങൾക്ക് . കൊറോണവരും എന്ന് പറഞ്ഞ് അടുത്ത വീട്ടിലേക്ക് പോലും എന്നെയും അനുജനെയും അമ്മയും അച്ഛനും വിടാറില്ല ... കൊറോണയെ വീട്ടിലോട്ട് വിളിച്ചോണ്ട് വരണ്ട എന്നാണ് ഇപ്പോൾ ഞങ്ങളും വിചാരിക്കുന്നത് .


അൻഷിദ
4 A എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ