എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ശുചിത്വം,പരിസ്ഥിതി,രോഗ പ്രതിരോധം (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
  • [[എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ശുചിത്വം,പരിസ്ഥിതി,രോഗ പ്രതിരോധം (ലേഖനം)/ശുചിത്വം,പരിസ്ഥിതി,രോഗ പ്രതിരോധം (ലേഖനം)|ശുചിത്വം,പരിസ്ഥിതി,രോഗ പ്രതിരോധം (ലേഖനം)]]
ശുചിത്വം,പരിസ്ഥിതി,രോഗ പ്രതിരോധം (ലേഖനം)

വായിച്ച് കൊണ്ടിരിക്കുന്ന പുസ്തകം പൊടുന്നനെ ആരോ മടക്കി വെച്ചത് പോലെ ആയിരിക്കുന്നു ഓരോ വിദ്യാർത്ഥിയും വിദ്യാലയപ്പടിയിറ ങ്ങിയത്. അവസാന ദിനത്തിലെ പൊടുന്നനെയുള്ള വേർപിരിയൽ എല്ലാ ജീവിതത്തിലേയും ഓരോ ഓർമ്മകളുടെ അറകളാണ്.

കോവിഡ്-19 ആണല്ലോ എല്ലാത്തിനും കാരണം മാനവരുടെ ശുചിത്വക്കുറവ് തന്നെയാണ് ഇതിന് കാരണം. ഇത് എവിടെ നിന്ന് വന്നു. ചൈനയിലെ വുഹാൻ മാംസ മാർക്കറ്റിൽ നിന്ന് വൃത്തിഹീനമായി, പരിസ്ഥിതിയുടെ ഭാഗങ്ങളായ വന്യമൃഗങ്ങളെ കഴിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ പ്രവണതയുടെ ഫലമാണ് ഇന്ന് ലോകത്തിന്റെ "ഒന്നരലക്ഷത്തിലധികം" മരണവും "കാൽ കോടിയിലധികം" രോഗികളും. ഒരു മനുഷ്യന്റെ വ്യക്തി ശുചിത്വത്തിലെ അപാകത ഒരു സമൂഹത്തെ തന്നെ ബാധിക്കും. പഴമക്കാർ ഈ പഴഞ്ചൊല്ല് പറയാറുണ്ടല്ലോ (താൻ നന്നായാൽ തന്റെ സമൂഹം നന്നായി തന്റെ സമൂഹം നന്നായാൽ തന്റെ ലോകം നന്നായി) വൃത്തിയുടെ കാര്യത്തിലും അതു തന്നെ അതുകൊണ്ട് ശുചിത്വം ജീവിതത്തിൽ അനിവാര്യമാണ്.

പ്രതിരോധമാണ് അടുത്ത പ്രധാന ഘടകം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ പ്രതിരോധിക്കുന്നതാണ്. ശുചിത്വത്തിന് കാര്യത്തിൽ ഓരോ വ്യക്തികളും ശ്രദ്ധിക്കുന്നത് പോലെ തന്നെ ഓരോരുത്തരും രോഗ പ്രതിരോധത്തിന് കാര്യത്തിലും ബോധവാന്മാർ വേണ്ടതുണ്ട്.കൊതുക്, എലി തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങൾ തടയാൻ ശുചിത്വമാണ് ആവശ്യം.പക്ഷെ!! വൈറസ് രോഗങ്ങൾക്ക് അങ്ങനെയല്ല, ശുചിത്വത്തോടപ്പം തന്നെ "സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണ്". കാരണം ഒരു വിധം വൈറസ് രോഗത്തിനും പ്രതിരോധ വാക്സിനോ, ഒരു രോഗം ശമന മരുന്നുകളോ കണ്ടെത്തിയിട്ടില്ല.അതിനാൽ, വൈറസ് രോഗങ്ങൾ പോലത്തവ വരാതെ നോക്കലാണ് ഏക പ്രതിരോധ മാർഗ്ഗം. ഒരു വ്യക്തിയുടെ സാമൂഹിക അകലം പാലിക്കുന്നതിനുള്ള അപാകത ആ നാടിനെയും അവിടത്തെ സമ്പദ് വ്യവസ്ഥയെയും ബാധിക്കും.അതിനാൽ എല്ലാവരും പൂർണ്ണ ജാഗ്രതയോടെ ഇരിക്കുക.


പരിസ്ഥിതിയോടൊത്ത് വൃത്തിയോടെ.................... ജാഗ്രതയോടെ.......

MUHAMMED HISHAM. AP
1 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം