എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം/ഉമ്മ എന്ന മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഉമ്മ എന്ന മഹത്വം


നേരം ഇന്നും പതിവുപോലെ വൈകി. ഇന്നും മലയാള ടീച്ചർ ഇട്ടു പൊരിക്കും. പടച്ചോനേ...... എന്നാ ഈ ഒരു പത്താം ക്ലാസ് കഴിയുക? അലിയും സുഹ്റയും ഒക്കെ എത്തിയിട്ടുണ്ടാകും. എന്റെ റബ്ബേ...... ടീച്ചർ ഇന്ന് എന്നെ വഴക്കു പറയല്ലേ..... ഹാവൂ... എത്തിപ്പെട്ടു.ടീച്ചർ എത്തിയിട്ടില്ല.ഞാൻ ക്ലാസ്സിൽ കയറി പുസ്തകം തുറന്ന് വെച്ചിരുന്നു. അപ്പോഴാണ് അലിയുടെ ഒരു പതിവ് ചോദ്യം: " എന്താ ആയിഷാ ഇന്ന് വൈകിയേ"? " ഇന്ന് ഉമ്മ ചോറ്റുപാത്രം ആക്കാൻ വൈകിയതാ . ഉമ്മയെ ചീത്ത പറഞ്ഞു. അങ്ങനെ നേരം വൈകി." ഞാൻ അപ്പോൾ തന്നെ മറുപടി കൊടുത്തു.അപ്പോഴേക്കും ടീച്ചർ എത്തി. മലയാളം സ്പെഷ്യൽ ക്ലാസ്സ് ആയത് കൊണ്ട് പെട്ടെന്ന് പുസ്തകം എടുക്കാൻ പറഞ്ഞു. " അമ്മ" എന്നൊരു കവിത എടുക്കാൻ പറഞ്ഞു. ഞങ്ങൾ എല്ലാവരും ആ പാഠഭാഗം തുറന്ന് വെച്ചിരുന്നു. ആദ്യം ടീച്ചർ കവിയെ കുറിച്ച് പറഞ്ഞു.അതിനു ശേഷം കവിത എടുക്കാൻ തുടങ്ങി.കവിതയിൽ ഓരോ വരിയും അമ്മയുടെ സവിശേഷത നിറഞ്ഞതായിരുന്നു. ഇന്ന് ഉമ്മയുമായി വഴക്കിട്ടത് കൊണ്ട് അമ്മയുടെ മഹത്വം അറിഞ്ഞപ്പോൾ ആദ്യം കരച്ചിൽ വന്നു. ഉമ്മയുടെ താരാട്ട് പാട്ടും , അപകട സാഹചര്യത്തിൽ നിന്നുള്ള സുരക്ഷയും ഒന്നും ഉമ്മയോളം വരില്ല.മറ്റാരുടെയും. രാവിലെ ചോറ്റുപാത്രം ആക്കിതരുന്നതും ഇഷ്ട ഭക്ഷണങ്ങൾ വിലമ്പിതരുന്നതും അസുഖം വരുമ്പോഴുള്ള ഉമ്മയുടെ നെഞ്ചിടിപ്പും വളരെ രീതിയിൽ കവി കുറിച്ചിട്ടുണ്ട് . ടീച്ചർ കവിത വായിച്ച് തീർന്നപ്പോഴേക്കും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു തുടങ്ങിയിരുന്നു.അപ്പോൾ തന്നെ ഒരു കാര്യം തീരുമാനിച്ചു.ഇനി ഒരു കാര്യത്തിലും ഉമ്മയുമായി വഴക്ക് കൂടില്ല. മാത്രമല്ല, ഇന്ന് തന്നെ ചെന്ന് മാപ്പ് പറയണമെന്നും തീരുമാനിച്ചു.ഉള്ളിലൊരു വിങ്ങൽ നീറിനീറി കത്തുകയായിരുന്നു. ഒന്ന് സ്കൂൾ വിട്ടെങ്കിൽ വീട്ടിൽ എത്താമായിരുന്നു. വീട്ടിൽ എത്തി ഉമ്മയോട് മാപ്പ് പറഞ്ഞപ്പോൾ ആദ്യം ഉമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ഒപ്പം കണ്ണുനീരും. ഉമ്മയ്ക്ക് ഞാൻ മാപ്പ് പറഞ്ഞതിലുള്ള ആനന്ദക്കണ്ണീർ ആണ് . അത് കണ്ടപ്പോൾ പാവം ഉമ്മയെ ഞാൻ വാരിപ്പുണർന്നു.എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.എന്നിട്ട് " എന്റെ നല്ല ഉമ്മയാണ് . ഞാൻ ഇനി ഒരിക്കലും ഇങ്ങനെ ആവർത്തിക്കില്ല." എന്ന് പറഞ്ഞു ഞാൻ കണ്ണ് തുടച്ചു.അതിനുശേഷമാണ് ഞാൻ ആഹാരം കഴിച്ചത് . പിറ്റേ ദിവസം രാവിലെ നേരത്തെ എണീറ്റ് പത്രം എടുത്ത് വായിച്ചു. പത്രത്തിനൊപ്പം കിട്ടുന്ന പഠിപ്പുര എനിക്ക് എസ് . എസ് . എൽ.സിക്ക്‌ ഉപകാരപ്രദമാണ്.അതിനു ശേഷം പത്രത്തിന്റെ ആദ്യ ഭാഗം കണ്ടു.ഞാൻ ഞെട്ടിപ്പോയി.കാമുകനുമായുള്ള സുഖജീവിതത്തിന് വേണ്ടി ശരണ്യ തന്റെ സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിലേക്ക് എറിഞ്ഞു കൊന്നു. നൊന്ത് പ്രസവിച്ച ഏതൊരമ്മയ്ക്കാണ് ഇതിന് കഴിയുക.അതും ഒന്നിലേറെ പ്രാവശ്യം കുട്ടിയെ പാറമടയിലേക്ക് എറിഞ്ഞു എന്നാണ് പത്രത്തിൽ കണ്ടത് . കണ്ണൂരിലെ ഞെട്ടിപ്പിക്കും ന്യൂസ് ആയിരുന്നു അത് . ഇത് കാണുന്ന ഒരമ്മയും അവളെ വെറുതെ വിടില്ല. വേദനയറ്റ ശരീരത്തിൽ നിന്നും കുഞ്ഞ് വാവിട്ട് കരഞ്ഞിരുന്നത് അമ്മേ....അമ്മേ......എന്ന് പറഞ്ഞ് ആയിരുന്നു. അത് കേട്ടിട്ടും അവൾ അങ്ങനെ ചെയ്തു. അപ്പോൾ ഞാൻ ഒന്ന് മനസ്സിലാക്കി. ഇവൾക്കൊന്നും "അമ്മ "എന്ന വാക്ക് ഉച്ചരിക്കാനുള്ള അർഹത പോലുമില്ല.അവളെ പോലൊരു അമ്മയെ ഇനി ലോകം വളർത്തിയെടുക്കരുത് . എന്റെ പോലോത്തൊരുമ്മയെ കിട്ടാൻ ഞാൻ ഭാഗ്യം ചെയ്യണം. "ന്റെമ്മോ" പത്രം വായിച്ചു സമയം പോയതറിഞ്ഞില്ല. പെട്ടെന്ന് എണീറ്റ് കുളിയും ഒരുങ്ങലും കഴിഞ്ഞ് ഊൺ മേശക്കടുത്തെത്തിയപ്പോഴതാ .....!!! ഉമ്മ ചോർ പാത്രമെല്ലാം ഒരുക്കി വെച്ചിരിക്കുന്നു.അത് കണ്ടപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു പോയി.ഉമ്മയെ കെട്ടിപ്പിടിച്ചു.വാരിപ്പുണർന്ന ഉമ്മാക്ക് അപ്പോഴേക്കും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു." പോയി വരട്ടെ ഉമ്മാ...." അവൾ സലാം പറഞ്ഞ് ഇറങ്ങിയപ്പോൾ ഉമ്മ വീണ്ടും: " മോളേ... വണ്ടിയിൽ കയറുമ്പോൾ സൂക്ഷിച്ച് കയറണം. എപ്പോഴുംസൂക്ഷിക്കണം ട്ടോ...." പുസ്തകവും ഇന്നലെ ചെയ്ത ചാർട്ട് പേപ്പറും ഒക്കെ എടുത്തില്ലേ? "ഉം..." എന്ന് മൂളിക്കൊണ്ട് ഞാൻ ഇറങ്ങി.പടച്ചോനേ..... എന്റെ ഉമ്മാക്കും ഉപ്പാക്കും നീ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ...അവരുടെ പ്രാർത്ഥനക്കൊപ്പം എത്തില്ല ഒന്നും. ഇനി എന്റെ ഉമ്മയെ ഞാൻ ഒരിക്കലും വിഷമിപ്പിക്കില്ല. അവൾ മനസ്സിൽ ഉറപ്പിച്ചു.ഇൻഷാ അള്ളാഹ് .

റാനിയ ബാനു.വി.എം
3 എ.എം.എൽ.പി.എസ് എടപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ