എ.എം.എൽ.പി.എസ്. മുണ്ടക്കുളം/അക്ഷരവൃക്ഷം/മരം വെട്ടുകാരും കുട്ടികളും
മരം വെട്ടുകാരും കുട്ടികളും
ഒരു ഗ്രാമത്തിൽ ഒരു വലിയ മാവുണ്ടായിരുന്നു നിറയെ ഇലകളും കൊമ്പുകളുമുള്ള മാവിൽ നിറയെ മാങ്ങകളുണ്ടായിരുന്നു. പക്ഷികളും ജീവികളും പൂമ്പാറ്റകളും ആ മരത്തിൽ വസിച്ചിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിവസം മരം വെട്ടുകാർ ആ വഴി വന്നു. ആഹാഈ മരം മുറിച്ച് വിറ്റാൽ നമുക്ക് നല്ല പണം കിട്ടുമല്ലോ... അതിൽ ഒരാൾ പറഞ്ഞു .നാളെ നമുക്ക് മരം വെട്ടാനുള്ള ആയുധങ്ങളുമായി വരാം.മറ്റവൻ പറഞ്ഞു. പിറ്റേ ദിവസം അവർ ആയുധങ്ങളുമായി എത്തിയപ്പോൾ കണ്ടത് നിറയെ കുട്ടികൾ മരച്ചുവട്ടിൽ കളിക്കുന്നു 'മരച്ചില്ലകളിൽ കുറെ ജീവികൾ മാമ്പഴം തിന്നുന്നു. മരം മുറിക്കാർ വെട്ടാൻ വേണ്ടി മഴു പുറത്തെടുത്തു. ഇതു കണ്ട ജീവികൾ പേടിച്ച് ശബ്ദമുണ്ടാക്കി. കുട്ടികൾ അരുത് എന്ന് പറഞ്ഞു. ഈ മരം ഒരു പാട് ജീവികളുടെ വാസസ്ഥലമാണ് കുറെ ജീവജാലങ്ങൾക്ക് ഭക്ഷണം തരുന്ന മാവാണ്: ഇത് ഞങ്ങൾക്ക് തണലും ശുദ്ധവായുവും നൽകുന്നു. ഇങ്ങിനെയുള്ള മരങ്ങൾ കൊണ്ടാണ് ഭൂമി തന്നെ നിലനിൽക്കുന്നത്. ഇത് നിങ്ങൾ മുറിച്ചാൽ നമ്മുടെ പരിസ്ഥിതിക്ക് തന്നെ ദോഷം ചെയ്യുo: ഇത്രയും കുട്ടികൾ ഒറ്റക്കെട്ടായി പറഞ്ഞപ്പോൾ മരം മുറിക്കാരുടെ മനസ്സിൽ അലിവ് തോന്നി. അവർ പണിയായുധങ്ങളൊക്കെ എടുത്തു കൊണ്ട് പോയി. ഇനി ഞങ്ങൾ മരം മുറിക്കാൻ വരില്ല എന്ന് ഉറപ്പ് നൽകി യാത്രയാ' യി. കുട്ടികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.പക്ഷികൾ കലപില ശബ്ദം കൂട്ടി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ