എ.എം.എൽ.പി.എസ്. മുണ്ടക്കുളം/അക്ഷരവൃക്ഷം/ആയുസ്സുള്ള കാലം

Schoolwiki സംരംഭത്തിൽ നിന്ന്
നിത്യജീവിതത്തിലെ ശുചിത്വം
രാജുവിന് ഭയങ്കര വയറു വേദന.രാവിലെ സ്കൂളിൽ വന്നത് മുതൽ വേദന സഹിച്ചിരിക്കാണ്.

രാജുവിന്റെ വേദന കണ്ടിട്ട് തന്റെ ഉറ്റ കൂട്ടുകാരൻ ഷാഫി ഇക്കാര്യം ക്ലാസ് ടീച്ചറെ സൂചിപ്പിച്ചു.. ടീച്ചർ വയറ് വേദനയാണ് എന്ന് മനസ്സിലാക്കിയപ്പോൾ സ്കൂളിൽ ഉണ്ടായിരുന്ന 1st എയ്ഡ് ബോക്സിൽ നിന്നും ഒരു ഗുളിക എടുത്തു കൊടുത്തു.. എന്നിട്ട് ടീച്ചർ ചോദിച്ചു..എന്താ രാജുവിന് പറ്റിയത്..രാവിലെ എന്താ കഴിച്ചത്.. രാജു പറഞ്ഞു:ഞാൻ പോരുന്ന വഴിക്ക് നിലത്ത് വീണ് കിടന്നിരുന്ന ഒരു മാമ്പഴം കഴിച്ചിരുന്നു... ടീച്ചർ ചോദിച്ചു:രാജു മാമ്പഴം കഴിക്കുന്നതിന് മുൻപ് കൈകൾ കഴുകിയിരുന്നോ.. രാജു:ഇല്ല ടീച്ചർ.. ടീച്ചർ:അപ്പോ അത് തന്നെയാണ് നിന്റെ വയറു വേദനക് കാരണം.. കുട്ടികളെ.. ഭക്ഷണം കഴിക്കുന്നതിന്ന് മുൻപ് എല്ലാവരും കൈകൾ സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകണം..അല്ലെങ്കിൽ കയ്യിൽ ഒളിച്ചു കിടക്കുന്ന അണുക്കൾ ഭക്ഷണത്തിലൂടെ വയറിലേക്ക് എത്തുകയും പല അസുഖങ്ങളും വരുത്തി തീർക്കും..

കുട്ടികളേ..നിങ്ങളുടെ വ്യക്തി ശുചിത്വമാണ് നിങ്ങളുടെ വ്യക്തിത്വവും

ഷിഫ്‌ന സഹീൻ
2 B എ എം എൽ പി സ്കൂൾ മുണ്ടക്കുളം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം