എ.എം.എൽ.പി.എസ്. മുണ്ടംപറമ്പ/അക്ഷരവൃക്ഷം/വിരുന്നുകാർ
വിരുന്നുകാർ
അമ്മയുടെ നിർബന്ധത്തിൽ മനു കഞ്ഞിയും മരുന്നും കഴിക്കാൻ എഴുന്നേറ്റു .പനിയുടെ ക്ഷീണം കാരണം പകുതി കഞ്ഞിയും മരുന്നും കുടിച്ചു .പിന്നെ നേരെ കിടക്കയിലേക്ക് ...ക്ഷീണം കാരണം വേഗം ഉറങ്ങി 'കോളിംഗ് ബെല്ലടിച്ചപ്പോൾ അമ്മ വാതിൽ തുറന്നു . പരിചയമില്ലാത്ത മൂന്നു പേരെ കണ്ട് അമ്മ ഞെട്ടി . "ആരാ ?" പൊട്ടിചിരിച്ചുകൊണ്ട് ഓരോരുത്തർ പറഞ്ഞു :"ഹ ...ഹ ...ഹ ...ഞാൻ മഞ്ഞപ്പിത്തം ....ഞാൻ ടൈഫോയ്ഡ് ..ഞാൻ കൊറോണ ....നിങ്ങളുടെ മനു ദിവസവും കുളിക്കാറുണ്ടോ ?പല്ല് തേക്കാറുണ്ടോ ?നഖം മുറിക്കാറുണ്ടോ ?ബാത്‌റൂമിൽ പോയ ശേഷം കൈ സോപ്പിട്ട് കഴുകാറുണ്ടോ ..?തിളപ്പിച്ചാറിയ വെള്ളമാണോ കുടിക്കുന്നത് ? ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈ നന്നായി കഴുകാറുണ്ടോ ...?......???" "ഇതൊന്നും അവൻ ചെയ്യാറില്ല "'അമ്മ സങ്കടത്തോടെ പറഞ്ഞു "ഞങ്ങൾ അവനോട് കൂട്ടുകൂടാൻ വന്നതാ ...അവനെ വിളിക്കൂ ...." മനു ഞെട്ടി ഉണർന്നു .അമ്മയുടെ അരികിലേക്കോടി .കരഞ്ഞുകൊണ്ട് അവൻ എല്ലാം പറഞ്ഞു .അമ്മ അവനെ ആശ്വസിപ്പിച്ചു . പിന്നീടുള്ള കാലം അവൻ നല്ലകുട്ടിയായി വളർന്നു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ