എ.എം.എൽ.പി.എസ്. പാറമ്മൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

1928-ൽ ചെറുവട്ടൂർ പാറമ്മലിൽ സ്ഥാപിച്ച വിദ്യാലയം 1940- സെപ്റ്റംബർ 17-ാം തിയ്യതി അവിടെ നിന്ന് അനന്തായൂർ ചിറക്കൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും രണ്ടു വർഷത്തിന് ശേഷം അവിടെ നിന്ന് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നയിടത്ത് പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു.

        നാട്ടിലോ പരിസര പ്രദേശങ്ങളിലോ സ്കൂളുകൾ ഇല്ലാതിരുന്ന അക്കാലത്ത് അനന്തായൂർ ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ ഓരോ ക്ലാസിലും രണ്ടു ഡിവിഷനുകളും 12 അധ്യാപകരും ഈ സ്കൂളിൽ ഉണ്ടായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് സ്കൂളിൽ നിന്നും ഒഴിവാക്കപ്പെട്ടു.അതോടൊപ്പം സമീപ പ്രദേശങ്ങളിൽ രണ്ട് പ്രൈമറി വിദ്യാലയങ്ങൾ കൂടി വന്നതോടുകൂടി സ്കൂളിൽ കുട്ടികൾ കുറഞ്ഞു. ഇന്ന് 1 മുതൽ 4 വരെ ക്ലാസുകളിൽ ഓരോ ഡിവിഷനുകൾ മാത്രമാണ് സ്കൂളിൽ ഉള്ളത്.

         കുഞ്ഞിപ്പോക്കർ മാസ്റ്ററാണ് സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ. പിന്നീട് ഉണ്ണിമോയി മാസ്റ്റർ, പവറുട്ടി ഹാജി മാസ്റ്റർ, പോക്കർ മാസ്റ്റർ, സുഗുണൻ മാസ്റ്റർ, ശ്യാമള ടീച്ചർ, അശോകൻ മാസ്റ്റർ തുടങ്ങിയവർ പിന്നീട് ഈ സ്ഥാനത്ത് സേവനമനുഷ്ടിച്ചവരാണ്.