ശുചിത്വം

ഒരു ഗ്രാമത്തിൽ ഒരു കൊച്ചു കുടുംബം താമസിച്ചിരുന്നു. അച്ഛനും അമ്മയും രണ്ട് മക്കളും. അപ്പു പാവം കുട്ടി ആയിരുന്നു എന്നാൽ കിച്ചു മഹാ വികൃതി ആയിരുന്നു. അച്ഛനും അമ്മയും പറയുന്നത് അവൻ അനുസരിച്ചിരുന്നില്ല.എന്നും അവർ കളിക്കാൻ പോകുമായിരുന്നു. തിരിച്ചു വരുമ്പോൾ കയ്യും കാലും കഴുകണമെന്ന് അമ്മ പറയും എന്നാൽ കിച്ചു അനുസരിച്ചിരുന്നില്ല. ഇത് പതിവായി. ഒരു ദിവസം കിച്ചുവിന് വയറുവേദന വന്നു. എന്ത് മരുന്ന് കഴിച്ചിട്ടും വയറുവേദന മാറിയില്ല അവസാനം ആശുപത്രിയിൽ പോയി സൂചി വച്ചു. അതിന് ശേഷം അവൻ അവന്റെ തെറ്റ് മനസിലായി. അവൻ പിന്നീട് അച്ഛനും അമ്മയും പറയുന്നത് അനുസരിച്ചു നല്ല കുട്ടിയായി ജീവിച്ചു.


ഗുണപാഠം :- ശുചിത്വം ആണ് എല്ലാ രോഗത്തിനും പ്രതിവിധി.

അഞ്ജന
2 എ എ.എം.എൽ.പി സ്കൂൾ ചെരക്കാപറമ്പ് ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ