എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കൊറോണ വൈറസ് ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ലോകത്താകമാനം ഭീതിയിലാഴ്ത്തിയ ഒരു വൈറസാണ് കൊറോണ വൈറസ് . ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള ഈ വൈറസിനോട് നമ്മുടെ രാജ്യം പൊരുതി കൊണ്ടിരിക്കുകയാണ് . കൊറോണ വൈറസ് പ്രകടമായ ലക്ഷണങ്ങളാണ് ശ്വാസതടസ്സം തൊണ്ടയിൽ അസ്വസ്ഥത വരണ്ട ചുമ കഠിനമായ പനി മുതലായവ . ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടനെ നാം ഡോക്ടറെ കാണേണ്ടതാണ് .

സ്പർശനത്തിലൂടെയും കൊറോണ ബാധിച്ച ഒരാളുമായി സംസാരിക്കുന്നതിലൂടെയും നിങ്ങളുടെ അടുത്ത് നിന്ന് ആരെങ്കിലും ചുമക്കുകയോ അല്ലെങ്കിൽ തുമ്മുകയോ ചെയ്യുന്നതിലൂടെയും മറ്റു വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന ആളുകളുമായി ഇടപഴകുന്നതിലൂടെയും കൊറോണ വൈറസ് നമുക്ക് ബാധിച്ചേക്കാം. ഒപ്പംതന്നെ കൊറോണ വൈറസ് കൂടുതലായി ബാധിക്കുന്നത് പ്രായംചെന്നവർ അടുത്തിടെ രോഗ മുക്തി നേടിയ ആളുകൾ എന്നിവരെയാണ് . പക്ഷേ നല്ല ആരോഗ്യമുള്ള ഒരാൾക്ക്പോലും ബാധിക്കുവാൻ ഈ വൈറസിന് കഴിയും .

കൊറോണ വൈറസ് രോഗലക്ഷണങ്ങൾ ഉള്ള ഒരാളെ നിങ്ങൾ കാണുകയാണെങ്കിൽ രോഗലക്ഷണങ്ങളെ കുറിച്ച് അവരെ അറിയിക്കണം . അവർക്ക് ഒരു മാസ്ക് കൊടുക്കണം . ചുരുങ്ങിയ പക്ഷം അവരിൽ നിന്ന് മൂന്ന് അടിയെങ്കിലും അകലം പാലിക്കണം . അവരോട് ആശുപത്രിയിൽ പോകാനും പരിശോധന നടത്താനും പറയണം. നാം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ 20 സെക്കന്റെങ്കിലും കൂടുതൽ സമയമെടുത്ത് കൈകൾ കഴുകണം മുഖം വാഴ കണ്ണുകൾ എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക ഒരു മാസ്ക് ഉപയോഗിക്കുകയും ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ പൊത്തിപ്പിടിക്കുക . തികച്ചും അത്യാവശ്യമുള്ളപ്പോളൊഴികെ സ്പർശിക്കാതിരിക്കുക . വെള്ളം നന്നായി കുടിക്കുക . ആവശ്യമുള്ളപ്പോൾ ഹാൻന്റ് സാനിറ്റയ്സർ ഉപയോഗിക്കുക .

"ഭീതി വേണ്ട ജാഗ്രത മതി"
മുഹമ്മദ് സിനാൻ . പി
4 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം