സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്. കിടങ്ങയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ഒരു കൂട്ടം നല്ല മനുഷ്യരുടെ ലാഭേച്ഛയില്ലാതെയുള്ള പരിശ്രമഫലമാണ് ഇന്ന് കാണുന്ന കിടങ്ങയം എ.എം.എൽ.പി.എസ് എന്ന ഈ പ്രൈമറി വിദ്യാലയം വളർന്നുവരാൻ  കാരണമായത്.

പരേതരായ പുഴക്കൽ ഇബ്രാഹിം മാസ്റ്ററും ഭാര്യ കദീയുമ്മ ടീച്ചറും ചേർന്ന് പുഴക്കൽ തറവാട്ടിലായിരുന്നു ഈ നാട്ടിലെ വിദ്യാലയത്തിന്റെ തുടക്കം പിന്നീട് ഓത്തുപള്ളി നടത്തിവരികയായിരുന്ന പാലപ്ര അബ്ദുള്ള മൊല്ല 1921 ൽ ഇപ്പോൾ സ്കൂൾ നിൽക്കുന്നിടത്ത് ഓത്തുപള്ളിയിൽ തന്നെ വിദ്യാലയം തുടങ്ങി. കുഞ്ഞൂട്ടൻ മാഷ്, തേച്ചുണ്ണി മാഷ്, ഉണ്ണി മാഷ് എന്നിവർ സഹാധ്യാപകരായി. ഭാര്യയുടെ ആഭരണങ്ങൾ,വീട്ടിലെ കന്നുകാലികൾ എന്നിവ വിറ്റാണ് മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന അബ്ദുള്ള മൊല്ല അധ്യാപകർക്ക് ശമ്പളം നൽകിയിരുന്നത്. ഗവൺമെന്റിൽ നിന്ന് ലഭിച്ചിരുന്ന സ്കൂൾ ഗ്രാന്റ് മാത്രമാണ് ഏക വരുമാനം. ഈ അവസ്ഥയിൽ ഏതാണ്ട് 11 കൊല്ലത്തോളമേ സ്കൂൾ നടത്തിക്കൊണ്ടുപോവാൻ അദ്ദേഹത്തിന് സാധിച്ചുള്ളൂ. വല്ല്യേത്ര നായന്മാരാണ് പിന്നീട് മാനേജറായത്. 1934 ൽ വാപ്പു മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി. ഭൂമി പള്ളിയുടേതായത്കൊണ്ട് വല്ല്യേത്രക്കാർ സ്കൂൾ നടത്താൻ വാക്കാൽ വാപ്പുമാസ്റ്ററെ ഏൽപ്പിച്ചു. മണ്ണ്, ഓല എന്നിവ ഉപയോഗിച്ച് കൊണ്ട് നിർമ്മിച്ച 'L' ആകൃതിയിലുള്ള ഒരു കെട്ടിടത്തിലാണ് സ്കൂൾ നടത്തിയിരുന്നത്. പിന്നീട് ഓടിട്ട ഒരു കെട്ടിടം പണിതു MER (Madrasa  Educational Rules) അനുസരിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ ആയിരുന്നു. 1984 ൽ KMBA (കിടങ്ങയം മുസ്ലിം ബ്രദേഴ്‌സ് അസോസിയേഷൻ) സ്കൂൾ ഏറ്റെടുത്തു. KMBA ഏറ്റെടുത്തതിന് ശേഷം ആദ്യമായി നിയമനം നടത്തുന്നത്  അറബിക് ടീച്ചറായ റുഖിയ യെ ആണ്.

സ്കൂളിന്റെ പുരോഗതി അധ്യാപകരുടെയും മാനേജ്മെന്റിന്റെയും ഒത്തൊരുമിച്ചുള്ള പരിശ്രമത്താൽ കെട്ടിപ്പടുക്കാൻ സാധിക്കുമെന്നതിനുള്ള തെളിവാണ് ഈ വിദ്യാലയം. നാടിന്റെ അഭിമാനമായി നാൾക്കുനാൾ ഈ വിദ്യാലയം വളർച്ചയുടെ പടവുകൾ താണ്ടുകയാണ്. നിലവിൽ KMBA യുടെ നോമിനിയായി സി.കെ.ഇബ്രാഹിം മാസ്റ്റർ ആണ് മാനേജർ.