എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്  ക്ലബ്ബ്

**************

ഇംഗ്ലീഷ് ഭാഷ ഭയരഹിതമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ തന്നെ ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. ഇതിൻറെ കീഴിൽ വിവിധ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നു. എല്ലാ ആഴ്ചയിലും ഒരു ദിവസം ഇംഗ്ലീഷിലാണ് സ്കൂൾ അസംബ്ലി സംഘടിപ്പിച്ച് വരുന്നത്. അതുപോലെ രണ്ട് ദിവസമായി സംഘടിപ്പിച്ച പഠന ക്യാമ്പിൽ" ഇംഗ്ലീഷ് ടൈം" എന്ന ഒരു സെഷൻ ഉൾപ്പെടുത്തി വളരെ രസകരമായ വിവിധ ലാംഗ്വേജ് ഗെയിംസിലൂടെ ഇംഗ്ലീഷിനോടുള്ള കുട്ടികളുടെ താൽപ്പര്യം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. സ്കൂൾ ലൈബ്രറിയിലും ക്ലാസ്സ് ലൈബ്രറിയിലും നിരവധി ഇംഗ്ലീഷ് പുസ്തകങ്ങൾ  ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിൽ ഡയറി എഴുതൽ, റീഡിങ് കാർഡ്സ്, let's speak in English  തുടങ്ങിയ പ്രവർത്തനങ്ങളും ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസുകളിലും നടന്നുവരുന്നു. ഈ അധ്യയന വർഷത്തിലെ സ്കൂൾ സബ്ജില്ലാ  കലാമേളയിൽ ഇംഗ്ലീഷ് ആക്ഷൻ സോങ്ങിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഞങ്ങളുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിനിക്കാണ് എന്നതും എടുത്തു പറയേണ്ടതാണ്.