എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/കൊറോണ വുഹാനിൽ നിന്നുള്ള ദുരന്തം
കൊറോണ വുഹാനിൽ നിന്നുള്ള ദുരന്തം ചൈനയിലെ വുഹാനി ൽ നിന്നാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസിന്റെ ഭീതിയിലാണ് ലോക രാജ്യങ്ങൾ.
എന്താണ് കൊറോണ വൈറസ് ? സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. മൈക്രോസ് കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്നർഥം വരുന്ന കൊറോണ എന്ന പേരിൽ ഇത് അറിയപ്പെടുന്നത്. വളരെ വിരളമായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നേക്കാവുന്ന ഇത്തരം വൈറസുകളെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത് രോഗലക്ഷണങ്ങൾ വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പതിനാല് ദിവസമാണ് .5 - 6 ദിവസമാണ് ഇൻക്യുബേഷൻ പീര്യേഡ്. പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ചുമ, പനി, ജലദോഷം, ശ്വാസതടസം, അസാധാരണമായ ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ. മുൻകരുതലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. പനിയോ ജലദോഷമോ ഉള്ളവരുമായി സമ്പർക്കം ഒഴിവാക്കുക. മത്സ്യം, മാംസം, മുട്ട എന്നിവ നന്നായി വേവിച്ച് ഉപയോഗിക്കുക. വളർത്തു മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക. കൊറോണ മൂലം വന്ന മാറ്റങ്ങൾ പുറത്തിറങ്ങാൻ പറ്റാതായി. എല്ലാ മേഖലയിലും തകർച്ച .ഒരുപാട് മരണങ്ങൾ ഉണ്ടായി .അമിത ആർഭാടം ഒഴിവായി.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം