എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/മുഖം നഷ്ടപ്പെട്ട മനുഷ്യർ

Schoolwiki സംരംഭത്തിൽ നിന്ന്
മുഖം നഷ്ടപ്പെട്ട മനുഷ്യർ

രാവിലെ ആറു മണിക്ക് തന്നെ പത്രവിതരണം നടത്തുന്ന കുട്ടികൾ എന്റെ വീട്ടിലേക്ക് വരുന്ന റോഡിലേക്ക് പത്രം നീട്ടി ഏറിയുമായിരുന്നു. എന്നും ഞാൻ ആണ് പത്രമെടുത്ത് വീട്ടിലേക്ക് കൊണ്ടുവരിക.വല്യുപ്പ ആദ്യം അത് വാങ്ങും. അതിനു മുമ്പേ പത്രത്തിലെ ചിത്രങ്ങളെല്ലാം മറിച്ചു നോക്കുക എന്റെ പതിവാണ്. ചിലപ്പോഴൊക്കെ മുഖംമറച്ച ആളുകളെ പോലീസ് കൊണ്ടുപോകുന്ന ചിത്രങ്ങൾ ഞാൻ കാണാറുണ്ട് . അപ്പോഴൊക്കെ ഞാൻ ചോദിക്കും .എന്തിനാ ഇവരൊക്കെ ഇങ്ങനെ മുഖം കെട്ടുന്നത് ? അതിനു മറുപടി ഉടനെ വരും.അവർ കുറ്റം ചെയ്തവരാണ്,കുറ്റം ചെയ്തവർക്ക് അവരുടെ മുഖം മറ്റുള്ളവർ കാണുന്നത് ജാള്യത ഉണ്ടാക്കും. അതുകൊണ്ടാണ് മോളെ ഇവരൊക്കെ മുഖം മറയ്ക്കുന്നത്. ഈ കൊറോണ കാലത്ത് ഞാൻ വീണ്ടും വലുപ്പയോട് ചോദിച്ചു . ലോകത്തുള്ള എല്ലാ മനുഷ്യരും മുഖം മറച്ചു കൊണ്ടാണല്ലോ നടക്കുന്നത്.വൈറസ് എല്ലാവരുടെയും മുഖം മൂടി കളഞ്ഞല്ലോ? ഒരു ചെറുചിരിയോടെ പുറത്തു തട്ടി വല്യുപ്പ എന്നോട് പറഞ്ഞു. മോളേ ..... അത് ...അത് ലോകത്ത് എല്ലാ മനുഷ്യരും കുറ്റവാളികളായി എന്നു തന്നെ പറയാം. യുദ്ധക്കൊതി, പണക്കൊതി, ലാഭക്കൊതി, എല്ലാം മൂത്ത മനുഷ്യർ ചതിയും, വഞ്ചനയും, കുതികാൽ വെട്ടും, കുതിരക്കച്ചവടം എന്നു വേണ്ട എന്തു വൃത്തികേടുകൾ ചെയ്യാനും ഒരു മടിയില്ലാത്തവരായി മാറി. അതുകൊണ്ട് എല്ലാവരുടെയും മുഖം അങ്ങ് എടുത്തു കളയാം എന്ന് corona കരുതിയിട്ടുണ്ടാകും. വല്യുപ്പ പറഞ്ഞത് ത്മുഴുവനായും എനിക്ക് മനസ്സിലായില്ല . പക്ഷേ എന്റെ അടുത്ത ചോദ്യത്തിന് ചെവി നല്കാതെ അദ്ദേഹം പത്രവായനയിൽ മുഴുകി കഴിഞ്ഞിരുന്നു

നജാ ഫാത്തിമ കെ പി
4 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ